സിന്ധുവിനു വീണ്ടും ആദ്യ റൗണ്ടിൽ പരാജയം

ലക്ഷ്യ സെന്നും സാത്വിക്-ചിരാഗ് സഖ്യവും മുന്നോട്ട്
PV Sindhu
PV Sindhu
Updated on

ടോക്യോ: രണ്ട് ഒളിംപിക് മെഡലുകൾക്ക് ഉടമയായ പി.വി. സിന്ധുവിന്‍റെ മോശം ഫോം തുടരുന്നു. ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റിലും ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. അതേസമയം, പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും, ഡബിൽസിൽ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിൽ കടന്നു.

ചൈനയുടെ ഷാങ് യി മാനോട് തുടർച്ചയായ ഗെയിമുകളിലാണ് സിന്ധുവിന്‍റെ പരാജയം. 32 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. ഈ വർഷം പങ്കെടുത്ത 13 ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഇവന്‍റുകളിലാണ് സിന്ധു ആദ്യ റൗണ്ടിൽ പുറത്തായത്.

ലക്ഷ്യ സെൻ ആകട്ടെ, നാട്ടുകാരനായ പ്രിയാംശു രജാവത്തിനെ 65 മിനിറ്റ് നീണ്ട മൂന്നു ഗെയിം പോരാട്ടത്തിലാണ് മറികടന്നത്. കനേഡിയൻ ഓപ്പൺ ചാംപ്യനായ ലക്ഷ്യക്ക് അടുത്ത റൗണ്ടിൽ ജാപ്പനീസ് എതിരാളിയെയാണ് നേരിടാനുള്ളത്.

Trending

No stories found.

Latest News

No stories found.