എമെർജിങ് കപ്പ്: ഇന്ത്യ-എ ടീമിനെ തോൽപ്പിച്ച പാക്കിസ്ഥാന് കിരീടം

പ്രാഥമിക റൗണ്ടിൽ പാക്കിസ്ഥാനെതിരേ കാഴ്ചവച്ച മികവ് ഫൈനലിൽ ആവർത്തിക്കാൻ യാഷ് ധുൽ നയിച്ച ടീമിനു സാധിച്ചില്ല
സെഞ്ചുറി നേടിയ പാക് ബാറ്റർ തയ്യബ് താഹിറിന്‍റെ ആഹ്ളാദം.
സെഞ്ചുറി നേടിയ പാക് ബാറ്റർ തയ്യബ് താഹിറിന്‍റെ ആഹ്ളാദം.
Updated on

കൊളംബോ: എസിസി എമർജിങ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇന്ത്യ-എ ടീം പാക്കിസ്ഥാൻ-എ ടീമിനോട് 128 റൺസിനു തോറ്റു.

ഗ്രൂപ്പ് മത്സരങ്ങളിൽ ഒരിക്കൽപ്പോലും തോൽക്കാതെ സെമി ഫൈനലിലെത്തിയ ഇന്ത്യൻ ടീം അവിടെ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. പക്ഷേ, പ്രാഥമിക റൗണ്ടിൽ പാക്കിസ്ഥാനെതിരേ കാഴ്ചവച്ച മികവ് ഫൈനലിൽ ആവർത്തിക്കാൻ യാഷ് ധുൽ നയിച്ച ടീമിനു സാധിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാക്-എ ടീം അമ്പതോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ഇന്ത്യ-എ 40 ഓവറിൽ 224 റൺസിന് ഓൾഔട്ടായി.

71 പന്തിൽ 108 റൺസെടുത്ത തയ്യബ് താഹിറാണ് പാക്കിസ്ഥാന്‍റെ വിജയശിൽപ്പി. പാക് ബൗളർമാരാരും അസാമാന്യ പ്രകടനമൊന്നും കാഴ്ചവച്ചില്ലെങ്കിലും, ടൂർണമെന്‍റിലാദ്യമായി വമ്പൻ സ്കോർ മുന്നിൽക്കണ്ട ഇന്ത്യൻ യുവനിര പരിഭ്രമിക്കുകയായിരുന്നു.

66 റൺസിന് മൂന്ന് വിക്കറ്റ് നേടിയ സുഫിയാൻ മുഖീമാണ് പാക്കിസ്ഥാനു വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത്. 51 പന്തിൽ 61 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ ഇന്ത്യയുടെ ടോപ് സ്കോററുമായി.

അതേസമയം, ടൂർണമെന്‍റിലുടനീളം മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച പേസ് ബൗളിങ് ഓൾറൗണ്ടർമാരായ ഹർഷിത് റാണ, രാജ്‌വർധൻ ഹംഗാർഗേക്കർ, സ്പിൻ ഓൾറൗണ്ടർ നിഷാന്ത് സിന്ധു എന്നിവർ ഫൈനലിൽ നിരാശപ്പെടുത്തി. ഗ്രൂപ്പ് മത്സരങ്ങളിൽ ഓരോ സെഞ്ചുറി നേടിയ യാഷ് ധുൽ, സായ് സുദർശൻ തുടങ്ങിയവർക്കൊന്നും ഫൈനലിന്‍റെ സമ്മർദത്തെ അതിജീവിക്കാനായില്ല.

Trending

No stories found.

Latest News

No stories found.