പി.ആർ. ശ്രീജേഷ് വിരമിക്കുന്നു

പടിയിറങ്ങുന്നത് ഇന്ത്യൻ ഹോക്കി ടീമിന്‍റെ മലയാളി വൻമതിൽ
Paris Olympics to be swansong for Indian hockey goal keeper PR Sreejesh
പി.ആർ. ശ്രീജേഷ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം@16Sreejesh
Updated on

കൊച്ചി: ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിശ്വസ്തനായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്സിനു ശേഷം അന്താരാഷ്‌ട്ര മത്സരരംഗത്തുണ്ടാകില്ലെന്നാണ് എക്സിൽ നടത്തിയിരിക്കുന്ന പ്രഖ്യാപനം.

ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടീമിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയാണ് ഈ മലയാളി. ഇതുവരെ മൂന്ന് ഒളിംപിക്സുകളിൽ പങ്കെടുത്തു. ഇതുകൂടാതെ കോമൺവെൽത്ത് ഗെയിംസുകളിലും ലോകകപ്പുകളിലും ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു.

PR Sreejesh
പി.ആർ. ശ്രീജേഷ്File

കരിയറിൽ ഉടനീളം പിന്തുണ നൽകിയ കുടുംബത്തിനും സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും മുപ്പത്താരുകാരൻ നന്ദി പറഞ്ഞു. ജി.വി. രാജാ സ്പോർട്സ് സ്കൂളിൽ തുടങ്ങിയ കായിക ജീവിതത്തെക്കുറിച്ചും ട്വീറ്റിൽ ശ്രീജേഷ് വിശദീകരിക്കുന്നുണ്ട്. വീട്ടിലെ പശുവിനെ വിറ്റാണ് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നതെന്നും അദ്ദേഹം ഇതിൽ അനുസ്മരിക്കുന്നു.

2010 ലോകകപ്പിലായിരുന്നു ഇന്ത്യൻ ജെഴ്സിയിൽ ശ്രീജേഷിന്‍റെ അരങ്ങേറ്റം. 2014ലെ ഏഷ്യൻ ഗെയിംസിലും 2018ലെ ഏഷ്യാഡിലും സ്വർണം നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. 2020ലെ ടോക്യോ ഒളിംപിക്സിൽ ശ്രീജേഷ് ഉൾപ്പെട്ട ഇന്ത്യൻ ടീം വെങ്കലവും നേടി. ഇതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ശ്രീജേഷ് കണക്കാക്കുന്നത്.

2012ൽ ഓസ്ട്രേലിയ വേദിയൊരുക്കിയ ഒളിംപിക്സിലെ എല്ലാ മത്സരങ്ങളും തോറ്റത് വലിയൊരു വഴിത്തിരിവായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നു.

Trending

No stories found.

Latest News

No stories found.