വീണ്ടും പരിക്ക്; ദൗർഭാഗ്യം വിടാതെ പൃഥ്വി ഷാ

ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടിയതിനു പിന്നാലെ പരിക്കേറ്റ് പുറത്ത്
Prithvi Shah
Prithvi Shah
Updated on

ലണ്ടൻ: ഇന്ത്യൻ ടീമിൽ നിന്നു പുറത്തായ ശേഷം കൗണ്ടി ക്രിക്കറ്റിലൂടെ വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരുന്ന ഓപ്പണർ പൃഥ്വി ഷായ്ക്ക് വീണ്ടും പരിക്കിന്‍റെ രൂപത്തിൽ ദൗർഭാഗ്യമെത്തി. നോർത്താട്പൺഷെയറിനു വേണ്ടി ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടിയ പ്രകടനങ്ങൾക്കു പിന്നാലെ കാൽമുട്ടിനു പരിക്കേറ്റ യുവതാരത്തിന് ഈ സീസണിൽ ഇനി കളിക്കാനാവില്ല.

76 പന്തിൽ 125 റൺസെടുത്ത മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. നേരത്തെ സോമർസെറ്റിനെതിരേ 153 പന്തിൽ 244 റൺസും നേടിയിരുന്നു. ആകെ നാലു മത്സരങ്ങളിൽ 429 റൺസാണ് നേടിയത്.

ടീമിന്‍റെ പ്രകടനത്തിൽ മാത്രമല്ല ഡ്രസിങ് റൂമിലും പൃഥ്വി ചെറിയ കാലയളവിൽ വലിയ സ്വാധീനമായിരുന്നു എന്ന് നോർത്താംപ്ടൺഷെയറിന്‍റെ മുഖ്യ പരിശീലകൻ ജോൺ സാഡ്‌ലർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.