'തോൽവിയോടെ തുടക്കം, തോൽവിയോടെ തന്നെ മടക്കവും, ആ വൃത്തം പൂർത്തിയായി'; കളമൊഴിഞ്ഞ് നദാൽ | Video

വികാരാധീനനായാണ് താരം കളം വിട്ടത്.
Rafael Nadal retires
'തോൽവിയോടെ തുടക്കം, തോൽവിയോടെ തന്നെ മടക്കവും, ആ വൃത്തം പൂർത്തിയായി'; കളമൊഴിഞ്ഞ് നദാൽ
Updated on

മലാഗ: കളിക്കളത്തോട് വിട പറഞ്ഞ് ടെന്നിസ് താരം റഫേൽ നദാൽ. ഡേവിസ് കപ്പിൽ അപ്രതീക്ഷിതമായ പരാജയത്തോടെയാണ് താരം കോർട്ടിനോട് വിട പറഞ്ഞത്. ഒരു തരത്തിൽ പറഞ്ഞാൽ ഇതാണ് ശരി. ഡേവിസ് കപ്പിൽ എന്‍റെ ആദ്യത്തെ മാച്ചിൽ തോൽവിയായിരുന്നു... ഇപ്പോഴിതാ അവസാനത്തെ മാച്ചും പരാജയപ്പെട്ടിരിക്കുന്നു.. ആ വൃത്തം പൂർത്തിയായിരിക്കുന്നു എന്നാണ് നദാൽ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്.

ആരാധകരുടെ റാഫ റാഫ വിളികൾക്കിടെ വികാരാധീനനായാണ് താരം കളം വിട്ടത്. ആരും ഒരിക്കലും എത്തിച്ചേരാൻ ആഗ്രഹിക്കാത്ത നിമിഷമാണിതെന്നതൊരു യാഥാർഥ്യമാണ്. ടെന്നീസ് കളിച്ച് എനിക്കൊരിക്കലും മടുത്തിട്ടില്ല. പക്ഷേ എന്‍റെ ശരീരം ഇനിയും അതിനു തയാറല്ല. അതു കൊണ്ട് സാഹചര്യത്തെ ഉൾക്കൊള്ളുന്നുവെന്നും താരം പറഞ്ഞു. ഈ വർഷം 12 മാച്ചുകളാണ് താരം വിജയിച്ചത്. 7 മാച്ചുകളിൽ പരാജയപ്പെട്ടു. അവസാനത്തെ ഔദ്യോഗിക മത്സരമായ പാരിസ് ഒളിമ്പിക്സിലും പരാജയമായിരുന്നു.

22 വർഷം നീണ്ടു നിന്ന കരിയറിൽ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ അടക്കം 92 കിരീടങ്ങൾ ആണ് നദാൽ സ്വന്തമാക്കിയത്. റോജർ ഫെഡറർ നദാലിന് ആശംസകൾ നേർന്നു കൊണ്ട് തുറന്ന കത്തെഴുതിയിരുന്നു. 40 ഗ്രാൻഡ് സ്ലാമുകളിലാണ് ഇരുവരും ഏറ്റുമുട്ടിയത്.

Trending

No stories found.

Latest News

No stories found.