നദാലിന്‍റെ മടങ്ങി വരവ് അടുത്ത മാസം

ഓസ്‌ട്രേിയന്‍ ഓപ്പണു മുന്നോടിയായി ജനുവരിയില്‍ നടക്കുന്ന ബ്രിസ്‌ബെയ്ന്‍ ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ കളിക്കും
Rafael Nadal
Rafael Nadal
Updated on

ബാഴ്‌സലോണ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെനിയിന്‍റെ റാഫേല്‍ നദാല്‍ പരുക്കില്‍നിന്നു മോചിതനായി അന്താരാഷ്‌ട്ര ടെന്നീസിലേക്കു മടങ്ങിയെത്തന്നു. ഓസ്‌ട്രേിയന്‍ ഓപ്പണു മുന്നോടിയായി ജനുവരിയില്‍ നടക്കുന്ന ബ്രിസ്‌ബെയ്ന്‍ ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ താന്‍ കളിക്കുമെന്ന് നദാല്‍ ഇന്നലെ വ്യക്തമാക്കി.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റില്‍ രണ്ടാം റൗണ്ടില്‍ പരുക്കേറ്റു പിന്മാറിയ ശേഷം നദാല്‍ ഇതുവരെ ഒരു മത്സരത്തിലും പങ്കെടുത്തിരുന്നില്ല. 22 തവണ ഗ്രാന്‍ഡ്‌സ്്‌ലാം നേടി.യ താരമായ നദാല്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രാന്‍ഡ് സ്്‌ലാം കിരീടങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഈയിടെയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നദാലിന്‍റെ റെക്കോഡ് മറികടന്നത്. അടുത്ത വര്‍ഷം തന്‍റെ ടെന്നീസ് കരിയര്‍ അവസാനിപ്പിക്കുമെന്ന് നദാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിന് മുമ്പ് മറ്റൊരു ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കാനും അടുത്ത വര്‍ഷം പാരീസ് ഒളിമ്പിക്‌സില്‍ സ്‌പെയിനിനെ പ്രതിനിധീകരിക്കാനുമുള്ള ആഗ്രഹം നദാല്‍ പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാല്‍ പങ്കെടുക്കുമെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി സ്ഥിരീകരിച്ചിരുന്നു. 2024 സീസണിന് ശേഷം താന്‍ വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നദാല്‍ പറഞ്ഞു, തുടര്‍ച്ചയായ പരിക്കുകള്‍ ടൂറിലെ തന്‍റെ പ്രകടനം പരിമിതപ്പെടുത്തുന്നു.- നദാല്‍ പറഞ്ഞു.

സീസണില്‍ 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നദാല്‍ റാങ്കിങ്ങില്‍ ആദ്യ 100-ല്‍ നിന്ന് പുറത്താകുന്നത്. നദാല്‍ ഇപ്പോള്‍ 633-ാം സ്ഥാനത്താണ്. കോവിഡ് മൂന്നു വര്‍ഷത്തേക്ക് നിര്‍ത്തിവച്ച ബ്രിസ്‌ബേന്‍ ടൂര്‍ണമെന്‍റ് ഡിസംബര്‍ 31 മുതല്‍ ജനുവരി 7 വരെ നടക്കും. ജനുവരി 14 മുതല്‍ 28 വരെ മെല്‍ബണ്‍ പാര്‍ക്കിലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടക്കുന്നത്. നദാലിന്‍റെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയം 2022-ല്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.