ഫിനിഷ് ചെയ്യാതെ തല; രാജസ്ഥാന് ജയം

രണ്ടു വിജയവും രണ്ടു തോൽവിയുമായി ചെന്നൈ അഞ്ചാം സ്ഥാനത്ത് തുടരുന്നു
ഫിനിഷ് ചെയ്യാതെ തല; രാജസ്ഥാന് ജയം
Updated on

ചെ​ന്നൈ: ഐപിഎല്ലിൽ അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശ മത്സരത്തിൽ രാജസ്ഥാന് ജയം. രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്. മൂന്ന് റൺസിൻ്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

175 റ​ൺ​സ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ ബാറ്റിങ് നിര ശോഭിക്കാത്തതാണ് തോൽവിക്ക് കാരണമായത്. ഇതോടെ 3 വിജയവുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വിജയവും രണ്ടു തോൽവിയുമായി ചെന്നൈ അഞ്ചാം സ്ഥാനത്തു തുടരുന്നു. സ്കോർ : രാജസ്ഥാൻ 20 ഓവർ 175/8. ചെന്നൈ 20 ഓവർ 172/6

മത്സരത്തിൻ്റെ പത്തൊൻപതാം ഓവറിൽ നിൽക്കെ ചെന്നൈയ്ക്ക് വേണ്ടത് 40 റൺസ്. ജെയ്സൻ ഹോൾഡർ എറിഞ്ഞ ഓവർ ധോണി, ജഡേജ കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് രണ്ടു സിക്സും ഒരു ഫോറുമടക്കം 19 റൺസ്. ഇതോടെ അവസാന ഓവറിൽ ചെന്നൈയുടെ ലക്ഷ്യം ആറ് പന്തിൽ 21 റണ്‍സ്. പന്ത് എറിയാൻ എത്തിയത് സന്ദീപ് ശർമ. ആദ്യ രണ്ടു പന്തുകൾ വൈഡിൽ കലാശിച്ചു. പിന്നീട് തല ധോണിയുടെ വക തുടരെ രണ്ട്‌ സിക്‌സറുകൾ. ശേഷം വീശി അടിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു പന്തുകളിൽ സിംഗിൾ നേടിയെടുത്തു. ഇതോടെ കാണികളും ക്രിക്കറ്റ് ലോകവും ശ്വാസമടക്കി കാത്തിരുന്നു. ജയിക്കാൻ വേണ്ടത് 5 റൺസ്. സന്ദീപ് ശർമ എറിഞ്ഞ പന്ത് ധോണിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ചെന്നൈയ്ക്ക് മൂന്നു റൺസ് തോൽവി.

ധോണി 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 32 റൺസോടെയും ജഡേജ 15 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25 റൺസോടെയും പുറത്താകാതെ നിന്നു. ധോണിയുടെ 200–ാം മത്സരമായിരുന്നു ഇത്.

മത്സരത്തിൻ്റെ ആരംഭം മുതൽ രാജസ്ഥാൻ ബൗളേഴ്‌സ് ചെന്നൈയെ കൂച്ചുവിലങ്ങിടുകയായിരുന്നു. സ്കോർ 10ൽ നിൽക്കെ ചെന്നെയുടെ ഓപ്പണർ റുതുരാജ് ജയ്‌സ്വാളിന് ക്യാച്ച് നൽകി മടങ്ങി.

അർധസെഞ്ചറി നേടിയ കോൺവേയാണ് ചെന്നൈയുടെ ടോപ് സ്കോറർ. സമ്പാദ്യം 38 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസ്. അജിൻക്യ രഹാനെ 19 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത് പുറത്തായി.

ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് (10 പന്തിൽ എട്ട്), ശിവം ദുബെ (ഒൻപതു പന്തിൽ എട്ട്), മൊയീൻ അലി (10 പന്തിൽ ഏഴ്), അമ്പാട്ടി റായുഡു (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ ഒ​രു ഘ​ട്ട​ത്തി​ൽ വി​റ​ച്ചെ​ങ്കി​ലും ജോ​സ് ബട്ല​റും ഹെറ്റ് മെയറും ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​നം രാ​ജ​സ്ഥാ​ന് പൊ​രു​താ​നു​ള്ള സ്കോ​ർ സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സ് സ്വ​ന്ത​മാ​ക്കി.

അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ ജോ​സ് ബ​ട്‍ല​ർ (52) സ്ഥി​രം പ്ര​ക​ട​നം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (38), ഹെ​റ്റ്മെ​യ​ർ (30) എ​ന്നി​വ​രും തി​ള​ങ്ങി. ചെ​ന്നൈ​ക്കാ​യി ആ​കാ​ശ് സിം​​ഗ്, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​​ഗി​ന് ഇ​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് വേ​ണ്ടി ജോ​സ് ബ​ട്‍ല​ർ​ക്കും യ​ശ്വ​സി ജ​യ്സ്‍വാ​ളി​നും ഇ​ത്ത​വ​ണ മി​ക​ച്ച തു​ട​ക്കം ന​ൽ​കാ​നാ​യി​ല്ല. ര​ണ്ടാം ഓ​വ​റി​ൽ തു​ഷാ​ർ പാ​ണ്ഡെ​യ്ക്ക് മു​ന്നി​ൽ ജ​യ്സ്‍വാ​ളി​ന് പി​ഴ​ച്ചു. തു​ട​ക്കം​മു​ത​ൽ അ​ടി​ച്ചു ത​ക​ർ​ക്കാ​നു​ള്ള ജ​യ്സ്വാ​ളി​ന്‍റെ ശ്ര​മം ഏ​റ്റി​ല്ല. എ​ട്ട് പ​ന്തി​ൽ 10 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സ​മ്പാ​ദ്യം. എ​ന്നാ​ൽ, സ​ഞ്ജു​വി​ന് പ​ക​രം സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി വ​ന്ന ദേ​വ​ദ​ത്ത് പ​ടി​ക്ക​ലും ബ​ട്‍ല​റും ഒ​ന്നി​ച്ച​തോ​ടെ റോ​യ​ൽ​സ് സ്കോ​ർ ബോ​ർ​ഡി​ലേ​ക്ക് റ​ൺ​സ് എ​ത്തി​ത്തു​ട​ങ്ങി.

ഫോ​മി​ലേ​ക്ക് എ​ത്താ​ൻ ക​ഷ്ട​പ്പെ​ട്ടി​രു​ന്ന പ​ടി​ക്ക​ലി​ന് പ​വ​ർ പ്ലേ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കി വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ കാ​ക്കു​ക​യാ​ണ് ബ​ട്‍ല​ർ ചെ​യ്ത​ത്. ഇ​ത് മു​ത​ലാ​ക്കി പ​ടി​ക്ക​ൽ വ​ള​രെ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ സ്കോ​ർ ചേ​ർ​ത്തു.

Trending

No stories found.

Latest News

No stories found.