രഞ്ജി ട്രോഫി: കേരളത്തിനെതിരേ യുപിക്ക് മേൽക്കൈ

ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ 35 റൺസെടുത്ത് പുറത്തായി. റിങ്കു സിങ് (92) ഉത്തർ പ്രദേശിന്‍റെ ടോപ് സ്കോറർ.
Vishnu Vinod
Vishnu VinodFile photo
Updated on

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം രണ്ടാം ദിവസം പിന്നിടുമ്പോൾ, കേരളത്തിനെതിരേ ഉത്തർ പ്രദേശിന് മേൽക്കൈ. യുപിയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റൺസിനെതിരേ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ആറ് റൺസുമായി പുറത്താകാതെ നിൽക്കുന്ന ജലജ് സക്സേന മാത്രമാണ് ശേഷിക്കുന്ന ഏക അംഗീകൃത ബാറ്റർ.

നേരത്തെ, ഇന്ത്യൻ താരം റിങ്കു സിങ്ങിന്‍റെയും (92) ഐപിഎൽ താരം ധ്രുവ് ജുറലിന്‍റെയും (63) മികച്ച ബാറ്റിങ്ങാണ് യുപിയെ മോശമല്ലാത്ത സ്കോറിലേക്കു നയിച്ചത്. കേരളത്തിനു വേണ്ടി പേസ് ബൗളർ എം.ഡി. നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പിയും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ, വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ കൃഷ്ണ പ്രസാദ് പുറത്തായി. പിന്നാലെ ഇൻഫോം ബാറ്റർ രോഹൻ കുന്നുമ്മൽ (11), വിശ്വസ്തനായ രോഹൻ പ്രേം (14) എന്നിവർ കൂടി പുറത്തായതോടെ കേരളം 32/3 എന്ന നിലയിൽ പതറി. അവിടെ ഒരുമിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയും (38) വിക്കറ്റ് കീപ്പർ വിഷ്ണു വിനോദും (74) ചേർന്നാണ് വൻ തകർച്ച ഒഴിവാക്കിയത്. ശ്രേയസ് ഗോപാലിനു ശേഷം (36 നോട്ടൗട്ട്) ഏഴാം നമ്പറിലാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റ് ചെയ്യാനിറങ്ങിയത്. 35 റൺസെടുത്ത് പുറത്താകുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.