ഡീല്‍ ഓര്‍ നോ ഡീല്‍: റയൽ - എംബാപ്പെ കരാര്‍ നീളുന്നു

അഞ്ച് മില്യണ്‍ പൗണ്ട് ഓരോ വര്‍ഷവും എംബാപ്പെയ്ക്ക് ലഭിക്കും. ഇതുകൂടാതെ 150 മില്യണ്‍ പൗണ്ട് സൈനിങ് ബോണസും
ഡീല്‍ ഓര്‍ നോ ഡീല്‍: റയൽ - എംബാപ്പെ കരാര്‍ നീളുന്നു
Updated on

പാരീസ്: റയല്‍ മാഡ്രിഡിലേക്ക് ഫ്രീ ഏജന്‍റായി മാറാന്‍ തയാറെടുക്കുന്ന എംബാപ്പെയ്ക്ക് കരാര്‍ തുകയുടെ കാര്യത്തിലല്‍ അസംതൃപ്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, എംബാപ്പെയുമായുള്ള സംഭാഷണം തുടരുന്നുവെന്ന് റയല്‍ അധികൃതര്‍ അറിയിച്ചു.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മഡ്രിഡുമായി ഉടന്‍ കരാറിലൊപ്പിടുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. . സ്പാനിഷ് മാധ്യമമായ 'മാര്‍ക'യാണ് ഇരുവും ഉടന്‍ കരാറിലാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണേ്രത കരാര്‍.

അഞ്ച് മില്യണ്‍ പൗണ്ട് ഓരോ വര്‍ഷവും എംബാപ്പെയ്ക്ക് ലഭിക്കും. ഇതുകൂടാതെ 150 മില്യണ്‍ പൗണ്ട് സൈനിങ് ബോണസും. ഉടന്‍ തന്നെ ഇരുവും കരാറിലെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ സീസണിനൊടുവില്‍ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. വിടുമെന്ന് ക്ലബ്ബ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. റയലുമായുള്ള കരാര്‍വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ട്രാന്‍സ്ഫര്‍ ബോണസ്, മികച്ച വാര്‍ഷിക പ്രതിഫലം, ഇമേജ് അവകാശത്തില്‍ നിശ്ചിത പങ്ക്, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് ഇനി ഒത്തുതീര്‍പ്പാകാനുള്ളത്.

എംബാപ്പെ വളരെക്കാലമായി മാഡ്രിഡിന്‍റെ മികച്ച ട്രാന്‍സ്ഫര്‍ ലക്ഷ്യമാണ്, 2022-ല്‍ അദ്ദേഹത്തെ സൈന്‍ ചെയ്യാനുള്ള വക്കിലെത്തിയ ശേഷം പിഎസ്ജി വ്യവസ്ഥകള്‍ അംഗീകരിക്കാതെ കരാറിലല്‍ തുടരുകയായിരുന്നു.

ഇതോടെയാണ് കരാര്‍ അവസാനിച്ചശേഷം ഫ്രീ ഏജന്‍റായി എംബാപ്പെ പിഎസ്ജി വിടുന്നത്. എംബാപ്പെ എത്തുന്നതോടെ റയലില്‍ മികച്ച യുവതാരങ്ങളുടെ സാന്നിധ്യം കൂടും. നിലവില്‍ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം, ബ്രസീല്‍ താരങ്ങള്‍ വിനീഷ്യസ്, റോഡ്രിഗോ, ഫ്രഞ്ച് താരങ്ങളായ എഡ്വാര്‍ഡ് കാമവിംഗ, ഔറിലിയന്‍ ചൗമെനി, അര്‍ജന്‍റീന താരം നിക്കോ പാസ്, ബ്രസീല്‍ കൗമാരതാരം എന്‍ഡ്രിക്ക് എന്നിവര്‍ നിലവില്‍ റയല്‍ ടീമിലുണ്ട്. നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ റയലാണ് മുന്നില്‍.

Trending

No stories found.

Latest News

No stories found.