കാത്തിരിപ്പിന് വിരാമം; സെഞ്ചുറിയടിച്ച് തിരിച്ചുവരവുമായി ഋഷഭ് പന്ത്

പന്തിന്‍റെ തിരിച്ചുവരവ് പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണ്
No more waiting; Rishabh Pant returns after scoring a century
ഋഷഭ് പന്ത്
Updated on

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മത്സരത്തിൽ സെഞ്ചുറിയടിച്ച് ഋഷഭ് പന്ത്. 128 പന്തിൽ 4 സിക്സറുകളും 13 ഫോറുമടക്കം 109 റൺസ് നേടി താരം. ടെസ്റ്റിൽ പന്തിന്‍റെ ആറാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 2022 ഡിസംബറിൽ ഉണ്ടായ കാറപകടത്തിനു ശേഷം ഒരുവർഷത്തോളം ക്രിക്കറ്റിൽ നിന്നും മാറിനിന്ന പന്തിന്‍റെ തിരിച്ചുവരവ് പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണ്.

797 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റിൽ പന്ത് സെഞ്ചുറി നേടുന്നത്. 2022 ജൂലായ് ഒന്നിന് ബർമിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിന്‍റെ അവസാന ടെസ്റ്റ് സെഞ്ചുറി. ആറാം ടെസ്റ്റ് സെഞ്ചുറിയോടെ ഒരു ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികളെന്ന എം.എസ് ധോനിയുടെ നേട്ടത്തിനൊപ്പവും താരം എത്തി. ശുഭ്മാൻ ഗില്ലുമൊത്ത് നേടിയ 167 റൺസിന്‍റെ കൂട്ടുക്കെട്ട് ഇന്ത‍്യയുടെ രണ്ടാം ഇന്നിങ്സിൽ നിർണായകമായി.

Trending

No stories found.

Latest News

No stories found.