ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡ് തുകയ്ക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സ്. 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. ഇതോടെ 2025 ലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറി ഋഷഭ് പന്ത്. പന്തിന് വേണ്ടി 10.50 കോടി രൂപ വരെ മുടക്കാൻ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരും, 17. 25 കോടി രൂപ വരെ മുടക്കാൻ സൺ റൈസേഴ്സ് ഹൈദരാബാദും തയ്യാറായിരുന്നു.
എന്നാൽ വിട്ടുകൊടുക്കാതെ ലഖ്നൗ പന്തിനെ സ്വന്തമാക്കുകയായിരുന്നു. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരിനെ പഞ്ചാബ് കിങ്സും സ്വന്തമാക്കി. 2025 ഐപിഎൽ ലേലത്തിൽ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി മാറി ശ്രേയസ് അയ്യർ. കഴിഞ്ഞ സീസണിൽ 24.75 കോടി രൂപ നേടിയ മിച്ചൽ സ്റ്റാർക്കായിരുന്നു ഏറ്റവും വിലേയറിയ താരം.