മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അമിത വണ്ണം നാണക്കേടാണെന്ന് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. ശാരീരികക്ഷമത വീണ്ടെടുക്കാന്‍ രോഹിത് കഠിനാധ്വാനം ചെയ്യണമെന്ന് കപില്‍ പറഞ്ഞു. ഏതൊരു സ്പോര്‍ട്സ് ആയാലും ശാരീരികക്ഷമത ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഫിറ്റ് അല്ലാത്ത ഒരു കളിക്കാരന് ടീമിനു നാണക്കേടുണ്ടാക്കും.
രോഹിത് മികച്ച കളിക്കാരനാണ്. പക്ഷെ ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. കുറഞ്ഞ പക്ഷം ടിവിയില്‍ കാണുമ്പോഴെങ്കിലും രോഹിത്തിന് അമിതവണ്ണമുള്ളതായി തോന്നുന്നുണ്ടെന്നും കപില്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയുടെ ഫിറ്റ്നെസ് കണ്ട് രോഹിത് പഠിക്കേണ്ടിയിരിക്കുന്നു. കോലിയെ നോക്കു, എപ്പോള്‍ കണ്ടാലും അയാള്‍ ശാരീരികക്ഷമതയുള്ളവനാണ്. കോലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് രോഹിത് ശ്രമിക്കേണ്ടതെന്നും കപില്‍ പറഞ്ഞു. രോഹിതിന്റെ കളി തനിക്കു വളരെ ഇഷ്ടമാണ്. സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.