വിമർശകർക്കു മറുപടിയായി രോഹിതിന്‍റെ റെക്കോഡ് സെഞ്ചുറി

73 വർഷം മുൻപ് വിജയ് ഹസാരെ സ്വന്തം പേരിൽ കുറിച്ച റെക്കോഡാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ തിരുത്തിയെഴുതിയത്.
രോഹിത് ശർമ
രോഹിത് ശർമ
Updated on

രാ​ജ്കോ​ട്ട്: ത​ന്‍റെ കാ​ലം ക​ഴി​ഞ്ഞു എ​ന്നു പ​റ​ഞ്ഞ​വ​ര്‍ക്കു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് രോ​ഹി​ത് ശ​ര്മ ഇ​ന്ന​ലെ ബാ​റ്റ് കൊ​ണ്ട് രാ​ജ്കോ​ട്ടി​ല്‍ ന​ല്‍കി​യ​ത്.196 പ​ന്തി​ല്‍ നി​ന്ന് 14 ഫോ​റും മൂ​ന്ന് സി​ക്സും സ​ഹി​തം 131 റ​ണ്‍സ് എ​ടു​ത്ത് നി​ല്‍ക്കെ മാ​ര്‍ക് വു​ഡാ​ണ് രോ​ഹി​ത്തി​നെ മ​ട​ക്കി​യ​ത്. തു​ട​ക്ക​ത്തി​ല്‍ ബാ​റ്റി​ങ് ത​ക​ര്‍ച്ച നേ​രി​ട്ട ഇ​ന്ത്യ​യെ രോ​ഹി​ത്തും ജ​ഡേ​ജ​യും ചേ​ര്‍ന്ന് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. 201 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​ര്‍ക്കു​മി​ട​യി​ല്‍ ഉ​യ​ര്‍ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും രോ​ഹി​ത് സ്കോ​ര്‍ ഉ​യ​ര്‍ത്താ​നാ​വാ​തെ മ​ട​ങ്ങി​യ​പ്പോ​ള്‍ രോ​ഹി​ത്തി​ന്‍റെ പ്ര​താ​പ​കാ​ലം അ​വ​സാ​നി​ച്ചു​വെ​ന്ന് ജ​ഫ്രി ബോ​യ്ക്കോ​ട്ട് അ​ട​ക്ക​മു​ള്ള​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍, അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് രോ​ഹി​ത് ഇ​ന്ന​ലെ ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ര​ണ്ട് ടെ​സ്റ്റ് സെ​ഞ്ചു​റി മാ​ത്ര​മാ​ണ് 37കാ​ര​നാ​യ രോ​ഹി​ത്തി​ന് നേ​ടാ​നാ​യ​ത്. രാ​ജ്കോ​ട്ട് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​നെ​ന്ന റെ​ക്കോ​ഡാ​ണ് 36കാ​ര​നാ​യ രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ് ഹ​സാ​രെ​യുടെ റെക്കോഡാണ് രോഹിത് പഴങ്കഥയായത്

73 വ​ര്‍ഷം മു​മ്പ് 1951ല്‍ ​വി​ജ​യ് ഹ​സാ​രെ ത​ന്‍റെ പേ​രി​ല്‍ ചേ​ര്‍ത്ത റെ​ക്കോ​ര്‍ഡ് ആ​ണ് രോ​ഹി​ത് മ​റി​ക​ട​ന്ന​ത്. രാ​ജ്കോ​ട്ട് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം മൂ​ന്നാം സെ​ഷ​നി​ലെ ആ​ദ്യ പ​ന്തി​ല്‍ സെ​ഞ്ചു​റി തി​ക​യ്ക്കു​മ്പോ​ള്‍ രോ​ഹി​ത്തി​ന്‍റെ പ്രാ​യം 36 വ​ര്‍ഷ​വും 291 ദി​വ​സ​വും. 1951ല്‍ ​വി​ജ​യ് ഹ​സാ​രെ സെ​ഞ്ചു​റി നേ​ടു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം 36 വ​ര്‍ഷ​വും 278 ദി​വ​സ​വും.ര​ണ്ട് ത​വ​ണ പ​ന്ത് അ​തി​ര്‍ത്തി​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ത്തി​യ രോ​ഹി​ത് ടെ​സ്റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സു​ക​ള്‍ നേ​ടു​ന്ന ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍മാ​രി​ല്‍ എം ​എ​സ് ധോ​ണി​യെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു. 57 ടെ​സ്റ്റു​ക​ളി​ല്‍ 80 സി​ക്സു​ക​ള്‍ അ​ടി​ച്ച രോ​ഹി​ത് 90 ടെ​സ്റ്റി​ല്‍ 78 സി​ക്സു​ക​ള്‍ പ​റ​ത്തി​യ എം ​എ​സ് ധോ​ണി​യെ ആ​ണ് ഇ​ന്ന് പി​ന്നി​ലാ​ക്കി​യ​ത്.103 ടെ​സ്റ്റു​ക​ളി​ല്‍ 90 സി​ക്സു​ക​ള്‍ പ​റ​ത്തി​യി​ട്ടു​ള്ള വി​രേ​ന്ദ​ര്‍ സെ​വാ​ഗ് മാ​ത്ര​മാ​ണ് ഇ​നി രോ​ഹി​ത്തി​ന് മു​ന്നി​ലു​ള്ള​ത്.

സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ നാ​ലാം സ്ഥാ​ന​ത്താ​യി. 69 സി​ക്സു​ക​ള്‍ സ​ച്ചി​ന് നേ​ടാ​ന്‍ സാ​ധി​ച്ചു. ര​വീ​ന്ദ്ര ജ​ഡേ​ജ (62), ക​പി​ല്‍ ദേ​വ് (61) എ​ന്നി​വ​ര്‍ തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍.അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സു​ക​ള്‍ നേ​ടു​ന്ന ക്യാ​പ്റ്റ​ന്മാ​രി​ല്‍ ര​ണ്ടാ​മ​നാ​ണ് രോ​ഹി​ത് ഇ​പ്പോ​ള്‍. 212 സി​ക്സു​ക​ള്‍ സ്വ​ന്തം പേ​രി​ലു​ള്ള രോ​ഹി​ത് 211 സി​ക്സു​ക​ള്‍ നേ​ടി​യി​ട്ടു​ള്ള ധോ​ണി​യെ​യാ​ണ് മ​റി​ക​ട​ന്ന​ത്. 233 സി​ക്സു​ക​ള്‍ നേ​ടി​യ മു​ന്‍ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍ ഓ​യി​ന്‍ മോ​ര്‍ഗ​നാ​ണ് ഒ​ന്നാ​മ​ന്‍. റി​ക്കി പോ​ണ്ടിം​ഗ് (171), ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം (170) എ​ന്നി​വ​രാ​ണ് തു​ട​ര്‍ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍.

Trending

No stories found.

Latest News

No stories found.