രോഹിത് ശര്‍മ മുംബൈ വിടും

ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരും അടുത്ത സീസണില്‍ മുംബൈക്കൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്
രോഹിത് ശര്‍മ മുംബൈ വിടും
Updated on

മുംബൈ: മുംബൈ ഇന്ത്യന്‍സ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത. അടുത്ത സീസണില്‍ താന്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനുണ്ടാകില്ലെന്ന് രോഹിത് ശര്‍മ ടീം അധികൃതരോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയില്‍ രോഹിത് ശര്‍മയുടെ അരികിലെത്തിയ മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ മുംബൈയുടെ നായകപദവി ഏറ്റെടുക്കണമെന്ന് ആവേശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍, അപ്പോള്‍ത്തന്നെ അത് തനിക്ക് സാധിക്കില്ലെന്നു പറഞ്ഞത്രേ. ഇപ്പോഴത്തെ രീതിയില്‍ താന്‍ സംതൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, അടുത്ത സീസണില്‍ താന്‍ ഈ ടീം വിടുകയാണെന്നും അറിയിച്ചുവത്രേ. ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരും അടുത്ത സീസണില്‍ മുംബൈക്കൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുടെ ആദ്യടീമായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്‍റെ ഇപ്പോഴത്തെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലോ ചെന്നൈ സൂപ്പര്‍ കിങ്‌സിലോ രോഹിത് ചേക്കേറിയേക്കും.

അഞ്ചു വര്‍ഷത്തേക്ക് സണ്‍ റൈസേഴ്‌സ് നായടകപദവി ഓഫര്‍ ചെയതതായും വിവരമുണ്ട്. സ്ഥിരം ക്യാപ്റ്റനും അഞ്ച് കിരീടങ്ങളിലേക്ക് ടീമിനെ നയിക്കുകയും ചെയ്ത രോഹിത് ശര്‍മയെ പെട്ടെന്ന് ഒരു ദിവസം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. രോഹിത് ശര്‍മയിലും ഈ തീരുമാനം ഞെട്ടലുണ്ടാക്കിയതായാണ് സൂചന. ഇതോടെ സ്വന്തം മൈതാനത്ത് പോലും ആരാധകര്‍ ഹാര്‍ദിക്കിനെ കൂവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

സീസണില്‍ ഇതുവരെ ഒരു ജയംപോലും നേടാന്‍ മുംബൈക്ക് സാധിക്കാത്തതും ഹാര്‍ദിക്കിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് നായകപദവി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ക്ലബ് അധികൃതര്‍ രംഗത്തെത്തിയത്. ഹോം മത്സരത്തിലും എവേ മത്സരത്തിലും ഹാര്‍ദിക്കിനെ കൂവലോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്. മുംബൈയുടെ കഴിഞ്ഞ മത്സരത്തില്‍ ടോസിനിടെ താരത്തെ കൂവിയ കാണികളോട് മാന്യമായി പെരുമാറാന്‍ കമന്‍റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ക്ക് പറയേണ്ടതായി വരെ വന്നു.

Trending

No stories found.

Latest News

No stories found.