ഛേത്രി ​വ​ഴി ഇ​ന്ത്യ സെ​മി​യി​ല്‍; നേ​പ്പാ​ളി​നെ 2-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി

പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് നേ​പ്പാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്
ഛേത്രി ​വ​ഴി ഇ​ന്ത്യ സെ​മി​യി​ല്‍; നേ​പ്പാ​ളി​നെ 2-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി
Updated on

ബെം​ഗ​ളൂ​രു: ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ഒ​രി​ക്ക​ല്‍ക്കൂ​ടി മി​ന്ന​ല്‍പ്പ​ണ​റാ​യ​പ്പോ​ള്‍ ശ്രീ ​ക​ണ്ഠീ​ര​വ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മു​ഴ​ങ്ങി​യ​ത് ഇ​ന്ത്യ​ന്‍ ഗ​ര്‍ജ​നം. സാ​ഫ് ഫു​ട്‌​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ നേ​പ്പാ​ളി​നെ​യും ത​ക​ര്‍ത്ത് ഇ​ന്ത്യ സെ​മി​യി​ല്‍. പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് നേ​പ്പാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഗോ​ള്‍ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ല്‍ 61-ാം മി​നി​റ്റി​ല്‍ ഛേത്രി​യാ​ണ് ഗോ​ള്‍ വേ​ട്ട​യ്ക​ക്ക് തു​ട​ക്ക​മി​ട്ട​ത്.

70-ാം മി​നി​റ്റി​ല്‍ മ​ഹേ​ഷ് സി​ങ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഗോ​ളും സെ​മി ബെ​ര്‍ത്തും ഉ​റ​പ്പി​ച്ചു. സാ​ഫ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. ഇ​ന​ന്ന​ലെ ഛേത്രി ​നേ​ടി​യ​ത് രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ 91-ാം ഗോ​ളാ​ണ്. ബെം​ഗ​ളൂ​രു​വി​ലെ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ല്‍ സു​നി​ല്‍ ഛേത്രി​യെ ആ​ക്ര​മ​ണ​ത്തി​ന് നി​യോ​ഗി​ച്ച് 4-2-3-1 ശൈ​ലി​യി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്.

മ​ല​യാ​ളി താ​രം സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദി​ന്‍റെ നേ​തൃ​ത്വ​ത​ത്തി​ലാ​യി​രു​ന്നു മ​ധ്യ​നി​ര അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട കോ​ച്ച് ഇ​ഗോ​ര്‍ സ്റ്റി​മാ​ക്കി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ന്നി​ധ്യം അ​സി​സ്റ്റ​ന്‍റ് കോ​ച്ച് മേ​ഹേ​ഷ് ഗാ​വ്‌​ലി പ​രി​ഹ​രി​ച്ചു. ആ​ദ്യ​പ​കു​തി 0-0ന് ​പി​രി​ഞ്ഞ​പ്പോ​ള്‍ ര​ണ്ടാം​പ​കു​തി​യി​ലെ 61-ാം മി​നിറ്റി​ല്‍ മ​ഹേ​ഷ് സിം​ഗി​ന്‍റെ അ​സി​സ്റ്റി​ലൂ​ടെ ഛേത്രി ​ഇ​ന്ത്യ​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു.

70-ാം മി​നു​റ്റി​ല്‍ ഇ​തേ മ​ഹേ​ഷ് സിം​ഗ് ഇ​ന്ത്യ​ക്ക് 2-0ന്‍റെ ​ലീ​ഡ് ന​ല്‍കി. ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ മ​ഹേ​ഷി​ന്‍റെ ക​ന്നി ഗോ​ളാ​ണി​ത്. അ​തേ​സ​മ​യം തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നേ​പ്പാ​ളി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ അ​ങ്ക​ത്തി​ല്‍ കു​വൈ​റ്റി​നോ​ട് ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് തോ​റ്റ ആ​ഘാ​ത​ത്തി​ലാ​ണ് നേ​പ്പാ​ള്‍ ഇ​ന്ത്യ​ക്കെ​തി​രെ ഇ​റ​ങ്ങി​യ​ത്. ഇ​ന്ത്യ​ക്ക് ഇ​നി കു​വൈ​റ്റി​നെ​തി​രാ​യ മ​ത്സ​രം കൂ​ടി പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

Trending

No stories found.

Latest News

No stories found.