സഞ്ജു സാംസൺ 89 നോട്ടൗട്ട്; ഇന്ത്യ ബി മികച്ച സ്കോറിലേക്ക്

ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306. 83 പന്തിൽ 89 റൺസെടുത്ത സഞ്ജു പുറത്താകാതെ നിൽക്കുന്നു
India D team wicket keep batter Sansu Samson plays a sweep shot against India B in Duleep trophy ഇന്ത്യ ബി ടീമിനെതിരേ സ്വീപ്പ് ഷോട്ട് കളിക്കുന്ന ഇന്ത്യ ഡി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ
ഇന്ത്യ ബി ടീമിനെതിരേ സ്വീപ്പ് ഷോട്ട് കളിക്കുന്ന ഇന്ത്യ ഡി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ
Updated on

അനന്തപുർ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ ഡി ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിൽ. 83 പന്തിൽ 89 റൺസെടുത്ത മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പുറത്താകാതെ നിൽക്കുന്നു. ഇതുവരെ പത്ത് ഫോറും മൂന്നു സിക്സറും നേടിയിട്ടുണ്ട്.

സഞ്ജുവിനെ കൂടാതെ ഓപ്പണർമാരായ ദേവദത്ത് പടിക്കൽ (50), ശ്രീകർ ഭരത് (52), വൺ ഡൗൺ ബാറ്റർ റിക്കി ഭുയി (56) എന്നിവരും അർധ സെഞ്ചുറികൾന നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായി.

ഇന്ത്യ ബി ടീമിനു വേണ്ടി ലെഗ് സ്പിന്നർ രാഹുൽ ചഹർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാറിനും നവദീപ് സെയ്നിക്കും ഓരോ വിക്കറ്റ്.

ആറാം മത്സരത്തിൽ ബാറ്റിങ് തകർച്ചയെ അതിജീവിച്ച ഇന്ത്യ എ ടീം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ്. 36 റൺസെടുക്കുന്നതിടെ അവരുടെ അഞ്ച് വിക്കറ്റ‌ുകൾ ഇന്ത്യ സി വീഴ്ത്തിയിരുന്നു.

അവിടെനിന്ന് ശാശ്വത് റാവത് (235 പന്തിൽ 122 നോട്ടൗട്ട്) പൊരുതി നേടിയ സെഞ്ചുറിയാണ് ടീമിനെ കരകയറ്റിയത്. സ്പിൻ ബൗളിങ് ഓൾറൗണ്ടർ ഷംസ് മുലാനി (44) ഉറച്ച പിന്തുണ നൽകി.

ഇന്ത്യ സി ടീമിനു വേണ്ടി പേസ് ബൗളിങ് ഓൾറൗണ്ടർ അൻഷുൽ കാംഭോജ് മൂന്ന് വിക്കറ്റുമായി ഒരിക്കൽക്കൂടി മികച്ച പ്രകടനം പുറത്തെടുത്തു. വിജയ്കുമാർ വൈശാഖ് രണ്ട് വിക്കറ്റും ഗൗരവ് യാദവ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.