ടെസ്റ്റ്, ടി20 വിരമിക്കൽ പ്രഖ‍്യാപിച്ച് ഷാക്കിബ് അൽ ഹസൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയായിരിക്കും അവസാന മത്സരം
Shakib Al Hasan Announces Test, T20 Retirement
ഷാക്കിബ് അൽ ഹസൻ
Updated on

ന‍്യൂഡൽഹി: ഓൾറൗണ്ടറും മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക‍്യാപ്റ്റനുമായ ഷാക്കിബ് അൽ ഹസൻ ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയായിരിക്കും തന്‍റെ അവസാന മത്സരമെന്ന് താരം വെളിപ്പെടുത്തി.

ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്‍റെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാൺപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം തന്‍റെ തീരുമാനം പങ്കുവെച്ചത്. മിർപൂരിലെ സ്വന്തം കാണികൾക്ക് മുന്നിൽ തന്‍റെ അവസാന മത്സരം കളിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് താരം പറഞ്ഞു.

സുര‍ക്ഷ ആശങ്കയെ തുടർന്ന് തന്‍റെ ആഗ്രഹം സഫലമായില്ലെങ്കിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടുകൂടി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നും താരം കൂട്ടിച്ചേർത്തു. 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5 സെഞ്ച്വറികളും 31 അർദ്ധസെഞ്ച്വറികളുമടക്കം 4600 റൺസ് നേടിയിട്ടുണ്ട് താരം.

ബംഗ്ലാദേശിന്‍റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി ഷാക്കിബ് മാറി. ബൗളിങ്ങിൽ ബംഗ്ലാദേശിന് വേണ്ടി 242 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏക ബംഗ്ലാദേശ് താരമെന്ന നേട്ടവും ഷാക്കീബ് സ്വന്തമാക്കി.

ടി20 ലോകകപ്പിനിടെ ബംഗ്ലാദേശിനായി തന്‍റെ അവസാന ടി20 മത്സരം കളിച്ചതായി ഷാക്കിബ് നേരത്തെ സൂചന നൽകിയിരുന്നു. വാർത്താ സമ്മേളനത്തിലൂടെ വിരമിക്കൽ സ്ഥിരീകരിച്ചു. ബംഗ്ലാദേശിനായി 129 ടി20 മത്സരങ്ങളിൽ നിന്ന് 2,551 റൺസ് നേടിയുണ്ട് .126 ഇന്നിംഗ്‌സുകളിൽ നിന്നായി 149 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.