കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. 15.2 ഓവറിൽ വെറും 50 റൺസ് മാത്രം നേടി ലങ്ക ഓൾ ഔട്ടായി. ഇന്ത്യയ്ക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 51 റൺസ് നേടിയാൽ ഇന്ത്യക്ക് ഏഷ്യാ കപ്പ് സ്വന്തമാക്കാം.
16 റൺസിനിടെ ആറു വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജാണ് ലങ്കൻ ബാറ്റിങ്ങിനെ തുടക്കത്തിലേ തകർത്തത്. നാലോവറിൽ ആറ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സിറാജ് നേടിയത് . പത്താമത്തെ ഓവറിൽ കുശാൽ മെൻഡിസിനെയും സിറാജ് പുറത്താക്കി. ഒരു വിക്കറ്റ് ബുമ്ര നേടി. മൂന്നു വിക്കറ്റുകൾ ഹർദിക് പാണ്ഡ്യ നേടി. ലങ്കയുടെ മൂന്നു താരങ്ങളാണ് റൺസൊന്നുമില്ലാതെ മടങ്ങിയത്. കുശാൽ മെൻഡിസ് 17 റൺസും ഹേമന്ദ 13 റൺസും നേടി.