ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശിനു നിർണായക മത്സരം

ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ കളിക്കുമെന്ന് ഉറപ്പില്ല
Shakib Al Hasan during a break. He along with his South Africa counterpart Temba Bavuma are not sure to play.
Shakib Al Hasan during a break. He along with his South Africa counterpart Temba Bavuma are not sure to play.
Updated on

മുംബൈ: ലോക ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരേ 399 റൺസെടുത്ത് അവരെ 229 റൺസിനു തോൽപ്പിച്ച ദക്ഷിണാഫ്രിക്കയെ നേരിടാൻ ബംഗ്ലാദേശ് ഇറങ്ങുന്നു. മുംബൈയിലെ കൊടും ചൂടിൽ കളി ജയിച്ചില്ലെങ്കിൽ ബംഗ്ലാദേശിന് ഈ ടൂർണമെന്‍റിലെ സാധ്യതകൾ ഏറെക്കുറെ അവസാനിക്കും.

നാല് കളിയിൽ മൂന്ന് ജയവുമായി പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ. നെതർലൻഡ്സിനോടായിരുന്നു അവരുടെ അപ്രതീക്ഷിത പരാജയം. ബംഗ്ലാദേശിന്‍റെ പ്രതീക്ഷയും അതു തന്നെ.

എന്നാൽ, ജയിച്ച കളിയെല്ലാം ആധികാരികമായി തന്നെ ജയിച്ച ടീമാണ് ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരായ വമ്പൻ ജയത്തിനു മുൻപ് ശ്രീ ലങ്കയെ 102 റൺസിനും ഓസ്ട്രേലിയയെ 134 റൺസിനും അവർ കീഴടക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മൂന്നു മത്സരങ്ങളിലും മുന്നൂറിനു മേൽ സ്കോർ ചെയ്യുകയും ചെയ്തു.

ക്വിന്‍റൺ ഡികോക്കും റുസി വാൻ ഡർ ഡൂസനും അടങ്ങുന്ന ടോപ് ഓർഡറിലേക്ക് റീസ ഹെൻഡ്രിക്സ് കൂടി വന്നതോടെ ദക്ഷിണാഫ്രിക്ക കൂടുതൽ അപകടകാരികളായി. മധ്യനിരയിൽ എയ്ഡൻ മാർക്രവും ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും. ക്യാപ്റ്റൻ ടെംബ ബവുമ മാത്രമാണ് ബാറ്റിങ്ങിൽ ഇനിയും ഫോം കണ്ടെത്താനുള്ളത്. പരുക്കേറ്റ ബവുമ കഴിഞ്ഞ മത്സരത്തിൽ കളിച്ചില്ല. പകരം വന്ന ഹെൻഡ്രിക്സ് 75 പന്തിൽ 85 റൺസെടുക്കുകയും ചെയ്തിരുന്നു.

കാഗിസോ റബാദയും ലുംഗി എൻഗിഡിയും മാർക്കോ യാൻസനും ജെറാൾഡ് കോറ്റ്സെയും അടങ്ങുന്ന പേസ് ബൗളിങ് നിരയും അവരുടെ കരുത്താണ്. സ്പിൻ വിഭാഗത്തിൽ മാത്രമാണ് പോരായ്മ.

അതേസമയം, ബംഗ്ലാദേശ് നിരയിൽ മുഷ്ഫിക്കർ റഹിം ഒഴികെയുള്ള ബാറ്റർമാർ ആരും സ്ഥിരത പുലർത്തുന്നില്ല. ആറാം നമ്പറിൽ ഇറങ്ങുന്ന മുഷ്ഫിക്കർ, ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ കളിച്ചില്ലെങ്കിൽ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്. പരുക്കേറ്റ ഷക്കീബിനും കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാനായിരുന്നില്ല.

Trending

No stories found.

Latest News

No stories found.