സ്‌പോർട്‌സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി

ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വലും രൂപീകരിച്ചു
Special curriculum for Kerala sports schools
സ്‌പോർട്‌സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതിRepresentative image
Updated on

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നവകേരള സദസിന്‍റെ ഭാഗമായി ഉയർന്ന നിർദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്.

ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വലും രൂപീകരിച്ചു.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെന്‍റ് തയാറാക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.