പ​രു​ക്ക്: ശ്രേ​യ​സ് അ​യ്യ​രും ഇ​ല്ല

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റു​ക​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് അ​യ്യ​രു​ടെ പി​ന്മാ​റ്റം
പ​രു​ക്ക്: ശ്രേ​യ​സ് അ​യ്യ​രും ഇ​ല്ല
Updated on

രാ​ജ്കോ​ട്ട്: ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ​ര്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ശേ​ഷി​ക്കു​ന്ന മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഉ​ണ്ടാ​വി​ല്ല. പ​രു​ക്കി​ല്‍നി​ന്ന് മോ​ചി​ത​നാ​യി ടീ​മി​ലെ​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത് ക​ടു​ത്ത പു​റം വേ​ദ​ന​യാ​ണ്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റു​ക​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് അ​യ്യ​രു​ടെ പി​ന്മാ​റ്റം. പു​റ​ത്ത് അ​സ്വ​സ്ത​ത​യും ഞ​ര​മ്പു​ക​ള്‍ക്ക് വേ​ദ​ന​യും ഉ​ണ്ടെ​ന്ന് അ​യ്യ​ര്‍ മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തോ​ട് അ​റി​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ മ​റ്റു​ക​ളി​ക്കാ​രു​ടെ കി​റ്റു​ക​ള്‍ വി​ശാ​ഖ​പ്പ​ട്ട​ണ​ത്ത് നി​ന്ന് മൂ​ന്നാം ടെ​സ്റ്റ് ന​ട​ക്കു​ന്ന രാ​ജ്കോ​ട്ടി​ലേ​ക്ക് അ​യ​ച്ച​പ്പോ​ള്‍ ശ്രേ​യ​സ് അ​യ്യ​രു​ടെ കി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടാ​യ മും​ബൈ​യി​ലേ​ക്ക് അ​യ​ച്ചു. തി​രി​ച്ചു​വ​ര​വി​നു ശേ​ഷം അ​യ്യ​ര്‍ ഫോം ​ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ക്കു​ക​യാ​ണ്. 13 ഇ​ന്നി​ങ്സു​ക​ളി​ല്‍ നി​ന്ന് ഒ​രു അ​ര്‍ധ സെ​ഞ്ചു​റി പോ​ലും നേ​ടി​യി​ട്ടി​ല്ല. സ്പി​ന്നി​ല്‍ ന​ന്നാ​യി ക​ളി​ക്കു​ന്ന താ​ര​മാ​യി​ട്ടും ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ക്കെ​തി​രെ​യാ​ണ് നാ​ല് ത​വ​ണ​യും പു​റ​ത്താ​യ​ത്.

കെ.​എ​ല്‍.​രാ​ഹു​ല്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ പ​രു​ക്കി​നെ തു​ട​ര്‍ന്ന് ഒ​ന്നാം ടെ​സ്റ്റി​ന് ശേ​ഷം ക​ളം​വി​ട്ടു. ആ​ദ്യ ര​ണ്ടു​ടെ​സ്റ്റി​ല്‍ നി​ന്ന് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ട്ടു​നി​ന്ന സ്റ്റാ​ര്‍ ബാ​റ്റ​ര്‍ വി​രാ​ട് കോ​ലി മൂ​ന്നാം ടെ​സ്റ്റി​ലും ക​ളി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​ര​മ്പ​ര വി​ജ​യം അ​സാ​ധ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Trending

No stories found.

Latest News

No stories found.