ബെംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് സോനത്തിന്റെ കുടുംബം അറിയിച്ചു. ഗര്‍ഭാവസ്ഥയില്‍ സോനത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവില്‍ ഇന്നലെയായിരുന്നു സോനം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും മാനേജറുമായിരുന്ന സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഛേത്രി അവധിയെടുത്തിരുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെ തായ്ലന്ഡിലെ ചിയാങ് മായില്‍ നടക്കുന്ന കിങ്സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഛേത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഏഷ്യന്‍ ഗെയിംസില്‍ താരം കളിക്കും. ജൂണില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഗോള്‍ നേടിയ ശേഷമാണ് ഛേത്രി തനിക്ക് കുഞ്ഞുണ്ടാകാന്‍ പോകുന്ന കാര്യം അറിയിച്ചത്. ഗോള്‍ നേടിയ ശേഷം പന്തിനെ ജേഴ്സിക്കുള്ളിലാക്കിയ ഛേത്രി ഗാലറിയില്‍ കളികാണാനെത്തിയ സോനത്തിന് നേരേ വിരൽ ചൂണ്ടിയത് കൗതുകമുയർത്തിയിരുന്നു.