ടി20 ലോകകപ്പ്; യുഎ​സ്എ ടീമിൽ നിറസാന്നിധ്യമായി ഇന്ത്യക്കാർ

മികച്ച യുവ നിരയുമായെത്തുന്ന യുഎ​സ്എ ടീമിന്റെ നായകനായെത്തുന്നത് ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ്.
usa t20 world cup team 2024| ടി20 ലോകകപ്പ്; യുഎ​സ്എ ടീമിൽ നിറസാന്നിധ്യമായി ഇന്ത്യക്കാർ
usa t20 world cup team

ന്യൂയോർക്ക്: തങ്ങളുടെ കന്നി ടി20 ലോകകപ്പിനെത്തുന്ന യുഎ​സ്എയുടെ ടീമിൽ മിക്കവരും ഇന്ത്യക്കാർ. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ജൂൺ 2നാണ് ആരംഭിക്കുക. മികച്ച യുവ നിരയുമായെത്തുന്ന യുഎ​സ്എ ടീമിന്റെ നായകനായെത്തുന്നത് ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ്.

ഗു​ജ​റാ​ത്തു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മൊ​നാ​ങ്കി​നു പു​റ​മെ മു​ൻ ര​ഞ്ജി ട്രോ​ഫി-​ഐപിഎ​ൽ ബാ​റ്റ​ർ മി​ലി​ന്ദ് കു​മാ​ർ, മു​ൻ അ​ണ്ട​ർ 19 സ്പി​ന്ന​ർ ഹ​ർ​മീ​ത് സി​ങ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന് യുഎ​സ് സം​ഘ​ത്തി​ലു​ണ്ട്. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ മു​ൻ ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ കോ​റി ആ​ൻ​ഡേ​ഴ്സ​ണും ചേരുന്നതോടെ ടീമിന് കരുത്താകും.

ജെ​സി സി​ങ്, നി​സ​ർ​ഗ് പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ, നോ​ഷ്തു​ഷ് കെ​ഞ്ചി​ഗെ, സൗ​ര​ഭ് നേ​ത്രാ​ൽ​വ​ക​ർ എ​ന്നി​വരാണ് ടീമിലെ മറ്റ് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. മു​ൻ ആ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ​ർ സ്റ്റു​വ​ർ​ട്ട് ലോ​യാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ൻ. ഇ​ന്ത്യ​യും പാകിസ്ഥാനും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂപ്പ് എ​യി​ലാ​ണ് യുഎ​സ്എ. ഉദ്ഘടന മത്സരത്തിൽ കാനഡയാണ് യുഎ​സ്എയുടെ എതിരാളികൾ. ജൂൺ 12നാണ് ഇന്ത്യ, യുഎ​സ്എ മത്സരം.

Trending

No stories found.

Latest News

No stories found.