ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ തമിഴ്‌നാട്

200 ഏക്കർ കൈവശമുള്ള സംസ്ഥാന ജയിൽ വകുപ്പിൽ നിന്ന് 198 ഏക്കർ ഏറ്റെടുക്കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.
Tamil Nadu is preparing to build the world's largest cricket stadium
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങി തമിഴ്‌നാട്
Updated on

കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ സേലത്തേയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന എൻ എച്ച് 544 ന് സമീപത്താണ് സ്റ്റേഡിയത്തിനായി സ്ഥലം അനുവധിച്ചിരിക്കുന്നത്. 200 ഏക്കർ കൈവശമുള്ള സംസ്ഥാന ജയിൽ വകുപ്പിൽ നിന്ന് 198 ഏക്കർ ഏറ്റെടുക്കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.

അംഗങ്ങൾ, വിഐപികൾ, കോർപ്പറേറ്റ് മേഖലകൾ എന്നിവർക്കുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളും കളിക്കാർക്കുള്ള അത്യാധുനിക സൗകര്യങ്ങളും, ലോഞ്ച്, മീഡിയ, ബ്രോഡ്കാസ്റ്റിംഗ് സെന്‍ററുകൾ, കഫറ്റീരിയകൾ, റെസ്റ്റോറന്‍റുകൾ, വ്യൂവിംഗ് ഗാലറികൾ, ക്രിക്കറ്റ് മ്യൂസിയം എന്നിവ ഉൾപെടുന്നതായിരിക്കും പുതിയ സ്റ്റേഡിയം.

ലണ്ടനിലെ പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തെ റഫറൻസ് മോഡലായി പരിഗണിച്ച് നിലവിലെ ഉദാഹരണങ്ങളായി ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയവും പഠിക്കാൻ കായിക വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. കളിക്കാർ, അമ്പയർമാർ, സാങ്കേതിക വിദഗ്ധ്ർ, പരിശീലകർ എന്നിവർക്കായി ഗവേഷണത്തിനും പുനരധിവാസത്തിനുമായി ഒരു ഫോറം സൃഷ്ടിക്കുന്നതിനും സ്റ്റേഡിയം രൂപകൽപ്പനയിൽ ഏറ്റവും പുതിയ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുതിയ സ്റ്റേഡിയത്തിന്‍റെ പണി പൂർത്തിയാകുന്നതോടെ എല്ലാ മത്സരങ്ങളും ഇങ്ങോട്ട് മാറ്റിയേക്കും അതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാവുകയും ചെയ്യും. കോയമ്പത്തൂരിലെ പുതിയ സ്റ്റേഡിയം ഡി എം കെ യുടെ ലോക്‌സഭ തെരഞ്ഞടുപ്പ് വാഗ്ദാനമായിരുന്നു.

റസ്റ്റോറന്‍റ്, സ്പാ, ഡോർമിറ്ററികൾ, കളിക്കാർക്കുള്ള വിനോദ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങളും തേടുന്നു. കൂടാതെ, അംഗങ്ങളുടെ ക്ലബ്ബ്, സ്‌പോർട്‌സ് ബാർ, എന്നിവ ആസൂത്രണഘട്ടത്തിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ കാനികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമായി ഇത് മാറും. നിലവിൽ 132,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുമായി നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഇന്ത‍്യയിൽ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.

Trending

No stories found.

Latest News

No stories found.