വിജയത്തിനു പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബാർബഡോസിൽ കുടുങ്ങി ഇന്ത്യൻ ടീം

രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്
ബാർബഡോസിൽ കുടുങ്ങി ഇന്ത്യൻ ടീം
ബാർബഡോസിൽ കുടുങ്ങി ഇന്ത്യൻ ടീം
Updated on

ബാർബഡോസ്: ടി20 ക്രിക്കറ്റ് വിജയത്തിനു പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ബാർബഡോസിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ബെറിൽ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി ബാർബഡോസ് വഴി കടന്നു പോകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ഹിൽട്ടൺ ഹോട്ടലിലാണ് ടീം അംഗങ്ങൾ താമസിക്കുന്നത്. ബാർബഡോസിൽ മഴയും കാറ്റും ശക്തമാണ്. നഗരത്തിൽ വൈകിട്ട് ആറു മണി വരെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.