രഞ്ജി ട്രോഫി: പഞ്ചാബിനെതിരേ കേരളത്തിനു മേൽക്കൈ

കേരളത്തിനായി അരങ്ങേറ്റം കുറിച്ചത് രണ്ട് അതിഥി താരങ്ങൾ, പ്ലെയിങ് ഇലവനിൽ മൂന്നു പേർ.
Aditya Sarwate ആദിത്യ സർവാതെ
ആദിത്യ സർവാതെ
Updated on

തിരുവനന്തപുരം: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് തുടക്കം. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളെജ് ഗ്രൗണ്ടിൽ പഞ്ചാബിനെ നേരിടുന്ന കേരളത്തിന്‍റെ പ്ലെയിങ് ഇലവനിൽ ഇതര സംസ്ഥാന താരങ്ങൾ മൂന്നു പേർ. കേരള ടീമിൽ സ്ഥിരമായ മധ്യപ്രദേശുകാരനായ ജലജ് സക്സേനയെ കൂടാതെ തമിഴ്നാടിന്‍ വിശ്വസ്ത ബാറ്റർ ബാബാ അപരാജിതും ബറോഡ ഓൾറൗണ്ടർ ആദിത്യ സർവാതെയും പുതിയ ടീമിൽ അരങ്ങേറ്റം കുറിച്ചു.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റനും ഐപിഎൽ താരവുമായ പ്രഭ്സിമ്രൻ സിങ് ബാറ്റിങ്ങാണു തെരഞ്ഞെടുത്തത്. എന്നാൽ, മഴ കാരണം കളി തടസപ്പെടുമ്പോൾ സന്ദർശകർക്ക് 95 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

ന്യൂബോളെടുത്ത ഇടങ്കയ്യൻ സ്പിന്നർ ആദ്യിത സർവാതെ പഞ്ചാബ് ഓപ്പണർമാരായ അഭയ് ചൗധരി (0), മുംബൈ ഇന്ത്യൻസ് താരം നമൻ ധീർ (10), പ്രഭ്സിമ്രൻ (12) എന്നിവരെ പുറത്താക്കിയതോടെയാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ ലഭിച്ചത്.

മറ്റ് ഐപിഎൽ താരങ്ങളായ അൽമോൽപ്രീത് സിങ് (28), നെഹാൽ വധേര (9) എന്നിവരെ ജലജ് സക്സേന ക്ലീൻ ബൗൾ ചെയ്തു. കൃഷ് ഭഗത്തും (56 പന്തിൽ 6) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎൽ വിജയത്തിൽ നിർണായക പങ്ക് വഹിച്ച രമൺദീപ് സിങ്ങും (36 പന്തിൽ 28) ക്രീസിലുണ്ട്.

ഏഴ് ബാറ്റർമാരും ഒരു പേസ് ബൗളറും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറും രണ്ട് സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരും ഉൾപ്പെടെ ആഴമുള്ള ബാറ്റിങ് നിരയെയാണ് കേരളത്തിന്‍റെ പുതിയ പരിശീലകൻ അമയ് ഖുറാസിയ വിന്യസിച്ചിരിക്കുന്നത്. ബേസിൽ തമ്പി മാത്രമാണ് പ്ലെയിങ് ഇലവനിലുള്ള പേസ് ബൗളർ. അക്ഷയ് ചന്ദ്രൻ സ്പെഷ്യലിസ്റ്റ് സ്പിന്നറും.

ഓപ്പണിങ് ബാറ്ററായി ടീമിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബാബാ അപരാജിതിനും ബൗളിങ്ങിൽ നിർണായക റോളാണ് നൽകിയിട്ടുള്ളത്.

ടീമുകൾ

കേരളം - രോഹൻ കുന്നുമ്മൽ, ബാബാ അപരാജിത്, വത്സൽ ഗോവിന്ദ്, സച്ചിൻ ബേബി (ക്യാപ്റ്റൻ), മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ്, സൽമൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവാതെ, അക്ഷയ് ചന്ദ്രൻ, ബേസിൽ തമ്പി.

പഞ്ചാബ് - അഭയ് ചൗധരി, നമൻ ധീർ, അൻമോൽപ്രീത് സിങ്, പ്രഭ്സിമ്രൻ സിങ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), നെഹാൽ വധേര, കൃഷ് ഭഗത്, രമൺദീപ് സിങ്, ഗുർനൂർ ബ്രാർ, മായങ്ക് മാർക്കണ്ഡെ, സിദ്ധാർഥ് കൗൾ, ഇമാൻജോത് സിങ്.

Trending

No stories found.

Latest News

No stories found.