കിവീസിന്റെ ട്രെന്റ് ബോള്‍ട്ട് ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്നലത്തെ മൂന്നു വിക്കറ്റ് പ്രകടനത്തോടെ ബോള്‍ട്ടിന് 52 വിക്കറ്റുകളായി. കുശആല് മെന്‍ഡിസിനെ പുറത്താക്കിക്കൊണ്ടാണ് ലോകകപ്പിലെ അര്‍ധസെഞ്ചുറി ബോള്‍ട്ട് പൂര്‍ത്തിയാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബോള്‍ട്ട് അഞ്ചാമതാണിപ്പോള്‍.
കേവലം 28 ഇന്നിങ്സുകളില്‍നിന്നാണ് ബോള്‍ട്ട് ഈ നേട്ടം കൈവരിച്ചത്. 71 വിക്കറ്റുകളുള്ള ഓസ്ട്രേലിയയുടെ ഇതിഹാസ ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്താണ് മു്നനില്. പക്ഷേ, 30 ഇന്നിങ്സുകളില്‍നിന്നാണ് മക്ഗ്രാത്ത് 50 വിക്കറ്റുകള്‍ നേടിയത്. മുത്തയ്യ മുരളീധരന് രണ്ടാമതും (68 വിക്കറ്റുകള്‍) മിച്ചല്‍ സ്റ്റാര്‍ക്ക് (59) ലസിത് മലിംഗ (59) വസിം അക്രം (55) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടിയ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്. 50 വിക്കറ്റ് നേടാന്‍ സ്റ്റാര്‍ക്കിനു വേണ്ടിവന്നത് 19 ഇന്നിങ്സുകള്‍.
ന്യൂസലന്ഡിനു വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരവും ബോള്‍ട്ട് തന്നെ. ടീം സൗത്തിയാണ് രണ്ടാമത്, 38 വിക്കറ്റുകള്‍. 10 ഓവറില്‍ കേവലം 37 റണ്‍സ് വഴങ്ങി ബോള്‍ട്ട് മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്.