J Bejoy
J Bejoy

ഓടിപ്പിടിച്ചത് ട്രിപ്പിൾ സ്വർണം; സുവർണതാരമായി ബിജോയ്

3000 മീറ്ററിലും 1500 മീറ്ററിലും നേരത്തെ തന്നെ സ്വർണം നേടിയിരുന്ന ബിജോയ്, സ്കൂൾ കായികോത്സവത്തിന്‍റെ അവസാന ദിവസം 800 മീറ്ററിലും സ്വർണമണിഞ്ഞു.
Published on

സ്വന്തം ലേഖിക

കുന്ദംകുളം: അറുപത്തഞ്ചാമസ് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ താരമായി പാലക്കാടിന്‍റെ ജെ. ബിജോയ്. ഓട്ടമത്സരങ്ങളിൽ മികവാര്‍ന്ന പ്രകടനത്തിലൂടെ കൗമാര കായിക മേളയിൽ ആദ്യ ട്രിപ്പിൾ സ്വർണ നേട്ടമാണ് ബിജോയിയെ താരമാക്കിയത്.

പാലക്കാട് ചിറ്റൂർ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബിജോയ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 3000 മീറ്റർ, 1500 മീറ്റർ മത്സരങ്ങളിലും വെള്ളിയാഴ്ച്ച നടന്ന 800 മീറ്ററിലും മിന്നും പ്രകടനം കാഴ്ചവച്ചാണ് ട്രിപ്പിൾ സ്വർണത്തിലേക്ക് ഓടിക്കയറിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികോത്സവത്തിലും ബിജോയ് ട്രിപ്പിൾ സ്വർണം നേടിയിരുന്നു.

കായികതാരമാകണമെന്ന ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന അച്ഛന്‍റെ സ്വപ്നം സഫലീകരിക്കുകയാണ് ബിജോയിയുടെ ലക്ഷ്യം. സഹോദരൻ റിജോയിയും സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ട്രിപ്പിൾ സ്വർണ നേട്ടത്തിന് ഉടമയായിട്ടുണ്ട്.

എം. അരവിന്ദാക്ഷന്‍റെ ശിക്ഷണത്തിലാണ് ബിജോയിയുടെ പരിശീലനം.