വിന്‍ഡ്ഹോക് (നമീബിയ): ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത നേടി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ മറ്റൊരു ആഫ്രിക്കന്‍ ടീം റുവാന്‍ഡയെ ഒമ്പതുവിക്കറ്റിന് അനായാസം വീഴ്ത്തിയാണ് യോഗ്യത ഉറപ്പിച്ചത്. ഇതോടെ ടി20 ലോകകപ്പിനുള്ള 20 ടീമുകളും ആരൊക്കെയെന്നു വ്യക്തമായി. ഉഗാണ്ടയ്ക്കൊപ്പം നമീബിയയാണ് ആഫ്രിക്കന്‍ മേഖലയില്‍ നിന്നു ലോകകപ്പിനെത്തുന്നത്.
കഴിഞ്ഞദിവസമാണ് നമീബിയ ലോകകപ്പിനു യോഗ്യത നേടിയത്. അതേസമയം, ഒരുകാലത്ത് ലോകക്രിക്കറ്റിലെ വന്‍ ശക്തികളായിരുന്നു ആഫ്രിക്കന്‍ ഫേവറിറ്റുകളായ സിംബാബ്വെ ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായി. നേരത്തേ ഉഗാണ്ടയോട് അവര്‍ തോറ്റിരുന്നു. ഇതാമ് സിംബാബ്വെയ്ക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റുവാവന്‍ഡ 18.5 ഓവറില്‍ 65 റണ്‍സിനു പുറത്തായി. വെറും 8.1 ഓവറില്ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്ത് ഉഗാണ്ട ലക്ഷ്യം കണ്ടു.
ടി20 ലോകകപ്പ് ടീമുകള്‍:
ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്കോട്ലന്ഡ്, പപുവ ന്യു ഗ്വിനിയ, കാനഡ, ഒമാന്‍, നേപ്പാള്‍, നമീബിയ, ഉഗാണ്ട.