ഉ​ദ​യ് സ​ഹാ​റ​ൻ (ക്യാ​പ്റ്റ​ൻ)
ഉ​ദ​യ് സ​ഹാ​റ​ൻ (ക്യാ​പ്റ്റ​ൻ)

അണ്ടർ 19 ഇ​ന്ത്യ​ൻ ലോ​ക​ക​പ്പ് ടീം പ്ര​ഖ്യാ​പി​ച്ചു

2024 ജ​നു​വ​രി 20-ന് ​ബ്ലൂം​ഫോ​ണ്ടെ​യ്നി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടീം ​ഇ​ന്ത്യ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പോ​രാ​ട്ടം ആ​രം​ഭി​ക്കു​ക
Published on

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യ്ക്കും ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഐ​സി​സി പു​രു​ഷ അ​ണ്ട​ർ 19 ലോ​ക​ക​പ്പി​നു​മു​ള്ള ഇ​ന്ത്യ​ൻ ടീം ​പ്ര​ഖ്യാ​പി​ച്ചു‌. ഉ​ദ​യ് സ​ഹാ​റ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 29-ന് ​ആ​ണ് ത്രി​രാ​ഷ്‌​ട്ര പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്‌.

നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, അ​യ​ർ​ല​ൻ​ഡ്, യു​എ​സ്എ എ​ന്നി​വ​ർ​ക്ക് ഒ​പ്പം ഗ്രൂ​പ്പ് എ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഗ്രൂ​പ്പ് ബി​യി​ൽ ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റ് ഇ​ൻ​ഡീ​സ്, സ്കോ​ട്ട്‌​ല​ൻ​ഡ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഗ്രൂ​പ്പ് സി​യി​ൽ ഓ​സ്‌​ട്രേ​ലി​യ, ശ്രീ​ല​ങ്ക, സിം​ബാ​ബ്‌​വെ, ന​മീ​ബി​യ എ​ന്നി​വ​രും അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ന്യൂ​സി​ലാ​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വ​ർ ഗ്രൂ​പ്പ് ഡി​യി​ലു​മാ​ണ്.

2024 ജ​നു​വ​രി 20-ന് ​ബ്ലൂം​ഫോ​ണ്ടെ​യ്നി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടീം ​ഇ​ന്ത്യ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പോ​രാ​ട്ടം ആ​രം​ഭി​ക്കു​ക.

ഇ​ന്ത്യ​ൻ ടീം: ​അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി, ആ​ദ​ർ​ശ് സി​ങ്, രു​ദ്ര മ​യൂ​ർ പ​ട്ടേ​ൽ, സ​ച്ചി​ൻ ദാ​സ്, പ്രി​യാ​ൻ​ഷു മോ​ലി​യ, മു​ഷീ​ർ ഖാ​ൻ, ഉ​ദ​യ് സ​ഹാ​റ​ൻ (ക്യാ​പ്റ്റ​ൻ), ആ​ര​വേ​ലി അ​വ​നീ​ഷ് റാ​വു (വി​ക്ക​റ്റ് കീ​പ്പ​ർ), സൗ​മി കു​മാ​ർ പാ​ണ്ഡെ (വി​ക്ക​റ്റ് കീ​പ്പ​ർ), മു​രു​ക​ൻ അ​ഭി​ഷേ​ക്, ഇ​ന്നേ​ഷ് മ​ഹാ​ജ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), ധ​നു​ഷ് ഗൗ​ഡ, ആ​രാ​ധ്യ ശു​ക്ല, രാ​ജ് ലിം​ബാ​നി, ന​മ​ൻ തി​വാ​രി.

ബാ​ക്ക്-​അ​പ്പ് താ​ര​ങ്ങ​ൾ: ദി​ഗ​വി​ജ​യ് പാ​ട്ടീ​ൽ (മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ), ജ​യ​ന്ത് ഗോ​യാ​ട്ട് (ഹ​രി​യാ​ന ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ), പി. ​വി​ഘ്നേ​ഷ് (ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ), കി​ര​ൺ ചോ​ർ​മ​ലെ (മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ).