ച​രി​ത്രം: വാ​ന്‍ദ്രോ​ഷോ​വയ്ക്ക് വിംബിൾഡൺ കിരീടം

1963-ല്‍ ​ആ​ണ് അ​വ​സാ​ന​മാ​യി ഒ​രു സീ​ഡ് ചെ​യ്യാ​ത്ത താ​രം വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്
ച​രി​ത്രം: വാ​ന്‍ദ്രോ​ഷോ​വയ്ക്ക്
വിംബിൾഡൺ കിരീടം
Updated on

ല​ണ്ട​ന്‍:​ച​രി​ത്രം കു​റി​ച്ച് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മ​ര്‍ക്വേ​റ്റ വാ​ന്‍ദ്രോ​ഷോ​വ. വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്തം ന​ല്‍കി വാ​ന്‍ദ്രോ​ഷോ​വ. ഇ​ന്ന​ലെ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ടു​ണീ​ഷ്യ​യു​ടെ ഒ​ന്‍സ് ജാ​ബി​യൂ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വാ​ന്‍ദ്രോ​ഷോ​വ കി​രീ​ട​ത്തി​ല്‍മു​ത്ത​മി​ടു​ന്ന​ത്. സ്കോ​ര്‍: 6-4, 6-4. ഓ​പ്പ​ണ്‍ യു​ഗ​ത്തി​ല്‍ വിം​ബി​ള്‍ഡ​ണ്‍ വ​നി​താ സിം​ഗി​ള്‍സ് കി​രീ​ടം നേ​ടു​ന്ന സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ആ​ദ്യ താ​ര​മെ​ന്ന നേ​ട്ട​വും വാ​ന്‍ദ്രോ​ഷോ​വ സ്വ​ന്ത​മാ​ക്കി.

60 വ​ര്‍ഷ​ത്തി​നി​ടെ ഇ​താ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. 1963-ല്‍ ​ആ​ണ് അ​വ​സാ​ന​മാ​യി ഒ​രു സീ​ഡ് ചെ​യ്യാ​ത്ത താ​രം വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​ദ്യ​സെ​റ്റി​ല്‍ മി​ക​ച്ച മേ​ല്‍ക്കൈ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ജാ​ബി​യൂ​റി​ന്‍റെ പി​ന്നോ​ട്ടു​പോ​ക​ല്‍.

വ്യാ​ഴാ​ഴ്ച ന​ട​ന്ന സെ​മി​യി​ല്‍ യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റൊ​ലി​ന​യെ ത​ക​ര്‍ത്താ​ണ് മാ​ര്‍ക്വേ​റ്റ വാ​ന്‍ദ്രോ​ഷോ​വ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. എ​ലി​ന സ്വി​റ്റൊ​ലി​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-3, 6-3) വാ​ന്‍ദ്രോ​ഷോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ ര​ണ്ടാം ഗ്രാ​ന്‍ഡ്സ്ലാം ഫൈ​ന​ലാ​ണി​ത്. 2019-ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ റ​ണ്ണ​റ​പ്പാ​ണ് വാ​ന്‍ദ്രോ​ഷോ​വ.

Trending

No stories found.

Latest News

No stories found.