50ാം സെഞ്ചുറി: സച്ചിന്‍റെ രണ്ട് റെക്കോഡുകൾ മറികടന്ന് കോലി

അവിസ്മരണീയ നേട്ടം ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരേ. ടൂർണമെന്‍റിൽ കോലിയുടെ മൂന്നാം സെഞ്ചുറി.
വിരാട് കോലി | Virat Kohli
വിരാട് കോലി | Virat Kohli

മുംബൈ: ഏകദിന ക്രിക്കറ്റിലെ സെഞ്ചുറികളുടെ റെക്കോഡ് ഇനി വിരാട് കോലിക്കു മാത്രം സ്വന്തം. സാക്ഷാൻ സച്ചിൻ ടെൻഡുൽക്കറുടെ പേരിലുണ്ടായിരുന്ന 49 സെഞ്ചുറി എന്ന റെക്കോഡാണ് അദ്ദേഹത്തിന്‍റെ ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തെക്കൂടി സാക്ഷി നിർത്തി കോലി മറികടന്നിരിക്കുന്നത്.

ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, നേരിട്ട 106ാം പന്തിലാണ് കോലി മൂന്നക്ക സ്കോറിലേക്കെത്തിയത്. ഒമ്പതാം ഓവറിൽ രോഹിത് ശർമ (47) പുറത്തായതിനെത്തുടർന്ന് ക്രീസിലെത്തിയ കോലി, ശുഭ്‌മൻ ഗില്ലിനൊപ്പം 93 റൺസിന്‍റെയും ശ്രേയസ് അയ്യർക്കൊപ്പം 163 റൺസിന്‍റെയും കൂട്ടുകെട്ട് ഉയർത്തി.

113 പന്തിൽ ഒമ്പത് ഫോറും രണ്ടു സിക്സും സഹിതം 117 റൺസെടുത്താണ് കോലി മടങ്ങിയത്. ഈ ലോകകപ്പിൽ കോലിയുടെ മൂന്നാം സെഞ്ചുറിയാണിത്.

ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡും കോലി ഇതിനിടെ മറികടന്നു. 673 റൺസാണ് 2003ലെ ലോകകപ്പിൽ സച്ചിൻ നേടിയത്. കോലി ഈ ലോകകപ്പിൽ ഇപ്പോൾ 711 റൺസിലെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com