ലോകകപ്പ് സന്നാഹ മത്സരങ്ങൾ തുടങ്ങുന്നു, തിരുവനന്തപുരത്ത് നാലെണ്ണം

ഗ്രീൻഫീൽഡിലെ അവസാന സന്നാഹ മത്സരം ഇന്ത്യയും നെതർലൻഡ്സും തമ്മിൽ, ഇന്ത്യയുടെ തയാറെടുപ്പ് ഇംഗ്ലണ്ടിനെതിരേ തുടങ്ങും
Greenfield stadium in Karyavattom, Thiruvananthapuram
Greenfield stadium in Karyavattom, Thiruvananthapuram
Updated on

തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റിന്‍റെ കേളികൊട്ടുമായി സന്നാഹ മത്സരങ്ങൾ വെള്ളിയാഴ്ച തുടക്കം കുറിക്കും. ലോകകപ്പ് വേദി ലഭിക്കാത്തിന്‍റെ നിരാശ തീർക്കാൻ ഉപകരിക്കില്ലെങ്കിലും തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നാലു സന്നാഹ മത്സരങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേതിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇരു ടീമുകളും രണ്ടു ദിവസം മുൻപു തന്നെ സ്ഥലത്തെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു.

മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും, ന്യൂസിലൻഡ് പാക്കിസ്ഥാനെയും നേരിടും. ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം ഗോഹട്ടിയിലും, ന്യൂസിലൻഡ് - പാക്കിസ്ഥാൻ മത്സരം ഹൈദരാബാദിലുമാണ്.

എല്ലാം മത്സരങ്ങളും ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കും. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ വേദികളിലും സന്നാഹ മത്സരങ്ങൾ കാണാൻ സൗജന്യമായി ഗ്യാലറിയിൽ പ്രവേശിക്കാം.

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിനു തിരുവനന്തപുരത്തെത്തിയ നെതർലൻഡ്സ് ടീമംഗം വിക്രംജിത് സിങ്.
ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിനു തിരുവനന്തപുരത്തെത്തിയ നെതർലൻഡ്സ് ടീമംഗം വിക്രംജിത് സിങ്.

തിരുവനന്തപുരത്തെ നാലാം സന്നാഹ മത്സരത്തിനാണ് ഇന്ത്യ എത്തുന്നത്, എതിരാളികൾ യോഗ്യതാ റൗണ്ട് കടന്നെത്തിയ നെതർലൻഡ്സ്. ടീമിന്‍റെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച ഗോഹട്ടിയിൽ ഇംഗ്ലണ്ടിനെതിരേ.

Trending

No stories found.

Latest News

No stories found.