ഉത്തേജക ഉപയോഗം: ഇന്ത്യ ഒന്നാമതെന്ന് വാഡയുടെ റിപ്പോർട്ട്

രണ്ടായിരത്തിലേറെ സാമ്പിളുകള്‍ വീതം ഓരോ രാജ്യത്തിത്തില്‍നിന്നും പരിശോധനയ്ക്കു വിധേയമാക്കി
ഉത്തേജക ഉപയോഗം: ഇന്ത്യ ഒന്നാമതെന്ന് വാഡയുടെ റിപ്പോർട്ട്
Updated on

ലണ്ടന്‍ : ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആകെ നാണക്കേടായി ഉത്തേജക ഉപയോഗം. ഇന്ത്യന്‍ കായിക രംഗത്താണ് ഏറ്റവുമധികം ഉത്തേജക മരുന്നുപയോഗിക്കുന്നതെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ കണ്ടെത്തല്‍. 2022ലെ ടെസ്റ്റിങ് കണക്കുകടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട്.

രണ്ടായിരത്തിലേറെ സാമ്പിളുകള്‍ വീതം ഓരോ രാജ്യത്തിത്തില്‍നിന്നും പരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റീവായി.

ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ. പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിലാവട്ടെ, ഇന്ത്യ 11-ാം സ്ഥാനത്താണ്.

ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്, 93. മൂന്നാമത് കസാഖിസ്ഥാനും (89) നാലാമത് നോര്‍വെയും (88) അഞ്ചാമത് അമെരിക്കയുമാണ്, 86. കഴിഞ്ഞ തവണ ഉത്തേജകോപയോഗത്തില്‍ റഷ്യയായിരുന്നു ഒന്നാമത്. ആ സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.