england vs netherlands
england vs netherlands

സ്റ്റോ​ക്സിനു സെ​ഞ്ചു​റി: ഇം​ഗ്ല​ണ്ടി​നു മി​ന്നും ജ​യം

നാ​ലാ​മ​നാ​യി ഇ​റ​ങ്ങി 84 പ​ന്തി​ല്‍ ആ​റ് ബൗ​ണ്ട​റി​ക​ളു​ടെ​യും ആ​റ് സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ സ്റ്റോ​ക്സ് 108 റ​ണ്‍സ് നേ​ടി
Published on

പൂ​നെ: ലോ​ക​ക​പ്പി​ല്‍നി​ന്നു പു​റ​ത്താ​യ ഇ​രു​ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ​തി​രേ ഇം​ഗ്ല​ണ്ടി​നു 160 റൺസിന്‍റെ മി​ന്നും ജ​യം. ബെ​ന്‍ സ്റ്റോ​ക്സി​ന്‍റെ മി​ന്നും സെ​ഞ്ചു​റി മി​ക​വി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓവ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 339 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നെ​ത​ർ​ല​ൻ​ഡ്സി​ന് 37.2 ഓ​വ​റി​ൽ​179 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

നാ​ലാ​മ​നാ​യി ഇ​റ​ങ്ങി 84 പ​ന്തി​ല്‍ ആ​റ് ബൗ​ണ്ട​റി​ക​ളു​ടെ​യും ആ​റ് സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ സ്റ്റോ​ക്സ് 108 റ​ണ്‍സ് നേ​ടി. 74 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സു​മ​ട​ക്കം 87 റ​ണ്‍സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് മ​ല​നും ഇം​ഗ്ല​ണ്ടി​നാ​യി തി​ള​ങ്ങി. ക്രി​സ് വോ​ക്സ് 51 റ​ണ്‍സ് നേ​ടി. ഒ​രു ഘ​ത്തി​ത്തി​ല്‍ 260ല്‍ ​കൂ​ടു​ത​ല്‍ പോ​കി​ല്ലെ​ന്നു തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു സ്റ്റോ​ക്സി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്. നെ​ത​ര്‍ല​ന്‍ഡ്സി​നു വേ​ണ്ടി ബാ​സ് ഡെ ​ലീ​ഡെ മൂ​ന്നു വി​ക്ക​റ്റ് നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നെ​ത​ര്‍ല​ന്‍ഡ്സി​ന്‍റെ വി​ക്ക​റ്റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വ​ള​ക​ളി​ൽ വീ​ണു. 41 റ​ണ്‍സെ​ടു​ത്ത തേജ നിഡമനുരുവാണ് ടോ​പ് സ്കോ​റ​ര്‍. ഇം​ഗ്ല​ണ്ടി​നാ​യി മൊ​യീ​ൻ അ​ലി, ആ​ദി​ൽ റ​ഷീ​ദ് എ​ന്നി​വ​ർ മൂന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി