ലോ​ക ടെ​സ്റ്റ് ചാംപ്യ​ന്‍ഷി​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്ത്, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്

ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ 11 വ​രെ ഇം​ഗ്ല​ണ്ടി​ലെ ഓ​വി​ലി​ലാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍
ലോ​ക ടെ​സ്റ്റ് ചാംപ്യ​ന്‍ഷി​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്ത്, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്
Updated on

ദു​ബാ​യ്: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ നാ​ലു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ജ​യി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ച്ചു. കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​വു​ക കൂ​ടി ചെ​യ്ത​തോ​തെ ഇ​നി ശ്രീ​ല​ങ്ക മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് എ​തി​രാ​ളി​യാ​യു​ള്ള​ത്. ഓ​സ്ട്രേ​ലി​യ ഏ​താ​ണ്ട് ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു ടെ​സ്റ്റു​ക​ളി​ല്‍ ഒ​ന്നി​ല്‍ ജ​യി​ക്കു​ക​യും ഒ​ന്ന് സ​മ​നി​ല​യി​ലാ​വു​ക​യും ചെ​യ്താ​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തും. ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ 11 വ​രെ ഇം​ഗ്ല​ണ്ടി​ലെ ഓ​വി​ലി​ലാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ജ​യി​ച്ച​തോ​ടെ​യാ​ണ് ഫൈ​ന​ല്‍ ബെ​ര്‍ത്തി​നാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ലെ​ത്താ​തെ പു​റ​ത്താ​യ​ത്.

ഓ​സ്ട്രേ​ലി​യ

നി​ല​വി​ല്‍ പോ​യ​ന്‍റി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ലും മു​ന്നി​ലാ​ണ് ഓ​സ്ട്രേ​ലി​യ. എ​ന്നാ​ല്‍, വ​ള​രെ മോ​ശം ഫോ​മി​ല്‍ ക​ളി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ ഇ​പ്പോ​ഴും ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റു​ക​ളി​ലൊ​ന്നി​ല്‍ ജ​യി​ച്ചാ​ല്‍ ഓ​സീ​സി​നു ഫൈ​ന​ലി​ലെ​ത്താം. അ​ല്ലെ​ങ്കി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ശ്രീ​ല​ങ്ക​യു​ടെ മ​ത്സ​ര​ഫ​ലം ആ​ശ്ര​യി​ച്ചാ​കും ഓ​സ്ട്രേ​ലി​യ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റി​ലും തോ​റ്റ് പ​ര​മ്പ​ര ഇ​ന്ത്യ​ക്ക് മു​ന്നി​ല്‍ 0-4ന് ​അ​ടി​യ​റ​വ് വെ​ച്ചാ​ല്‍ പോ​ലും ഓ​സ്ട്രേ​ലി​യ​ക്ക് ഫൈ​ന​ല്‍ ക​ളി​ക്കാ​നാ​കും. അ​തി​ന് പ​ക്ഷെ മാ​ര്‍ച്ചി​ല്‍ ന​ട​ക്കു​ന്ന ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ന്‍ഡ് പ​ര​മ്പ​ര​യു​ടെ ഫ​ലം കി​വി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​ക​ണം എ​ന്നു മാ​ത്രം.

ഓ​സ്ട്രേ​ലി​യ 0-4ന് ​തോ​ല്‍ക്കു​ക​യും ന്യൂ​സി​ല​ന്‍ഡി​നെ ശ്രീ​ല​ങ്ക 2-0ന് ​തോ​ല്‍പ്പി​ക്കു​ക​യും ചെ​യ്താ​ല്‍ ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഫൈ​ന​ല്‍ ക​ളി​ക്കും.

ഇ​ന്ത്യ

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റു​ക​ളി​ലൊ​ന്നി​ല്‍ ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് ഫൈ​ന​ല്‍ ഉ​റ​പ്പി​ക്കാം. പ​ര​മ്പ​ര 3-0നോ 4-0​നോ ജ​യി​ച്ചാ​ലും ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തും. ഓ​സീ​സി​നെ​തി​രേ ഇ​നി​യു​ള്ള ര​ണ്ട് ടെ​സ്റ്റി​ലും തോ​റ്റ് പ​ര​മ്പ​ര 2-2 സ​മ​നി​ല​യാ​യാ​ലും ഇ​ന്ത്യ​ക്ക് ഫൈ​ന​ല്‍ സാ​ധ്യ​ത​യു​ണ്ട്. കി​വീ​സ് ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി.

പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ ജ​യി​ച്ച് പ​ര​മ്പ​ര സ​മ​നി​ല​യാ​കു​ക​യും ശ്രീ​ല​ങ്ക ന്യൂ​സി​ല​ന്‍ഡി​നെ 2-0ന് ​ത​ക​ര്‍ക്കു​യും ചെ​യ്താ​ല്‍ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ശ്രീ​ല​ങ്ക ഇ​ന്ത്യ​ക്ക് മു​ന്നി​ലെ​ത്തും. അ​ങ്ങ​നെ വ​ന്നാ​ല്‍, ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഓ​സ്ട്രേ​ലി​യ​യും ശ്രീ​ല​ങ്ക ഫൈ​ന​ലി​ന് അ​ര​ങ്ങൊ​രു​ങ്ങും.

ശ്രീ​ല​ങ്ക

64 പോ​യ​ന്‍റും 53.33 വി​ജ​യ​ശ​ത​മാ​ന​വു​മു​ള്ള ശ്രീ​ല​ങ്ക​ക്ക് കൂ​ടു​ത​ല്‍ കൂ​ട്ടാ​നും കു​റ​ക്കാ​നു​മൊ​ന്നു​മി​ല്ല. മാ​ര്‍ച്ചി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​ര ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ല്‍ 2-0ന് ​ജ​യി​ച്ചാ​ല്‍ മാ​ത്ര​മെ അ​വ​ര്‍ക്ക് ഫൈ​ന​ല്‍ സാ​ധ്യ​ത​യു​ള്ളു. അ​പ്പോ​ഴും ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റു​ക​ളി​ലും ഇ​ന്ത്യ തോ​ല്‍ക്കു​ക​യും വേ​ണം. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു ടെ​സ്റ്റി​ലെ​ങ്കി​ലും ഇ​ന്ത്യ ജ​യി​ച്ചാ​ല്‍ ശ്രീ​ല​ങ്ക​യു​ടെ സാ​ധ്യ​ത മ​ങ്ങും. പി​ന്നെ ഇ​ന്ത്യ പ​ര​മ്പ​ര 4-0ന് ​തൂ​ത്തൂ​വാ​രു​ക​യും ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ പ​ര​മ്പ​ര 2-0ന് ​തൂ​ത്തു​വാ​രു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്.

Trending

No stories found.

Latest News

No stories found.