ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 444 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ഓസീസ് രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്സ് കാരി പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതറുകയാണ്. നാലാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 60 പന്തില്‍ 43 റണ്‍സെടുത്ത രോഹിത് ശര്‍മ, 19 പന്തില്‍ 18 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 27 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര എന്നിവരാണ് പുറത്തായത്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. നഥാന്‍ ലയണ്‍, പാറ്റ് കമിന്‍സ്, ബോളണ്ട് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം മോശമായിരുന്നു. ടീം സ്കോര്‍ 124-ല്‍ നില്‍ക്കേ മാര്‍നസ് ലബുഷെയിനെ ഓസീസിന് നഷ്ടമായി. 41 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്. നാലാം ദിനം ഒരു റണ്‍സ് പോലും നേടാനാകാതെയാണ് ലബുഷെയിന് മടങ്ങിയത്.പിന്നീടിറങ്ങിയ അലക്സ് കാരി കാമറൂണ്‍ ഗ്രീനുമൊത്ത് ഓസ്ട്രേലിയയുടെ ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഈ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ സ്കോര്‍ 150-കടത്തി.
എന്നാല്‍ ടീം സ്കോര്‍ 167-ല്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു. 25 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കും കാരിയും പിന്നീട് കരുതലോടെ ബാറ്റേന്തി. ഓസ്ട്രേലിയയുടെ ലീഡ് 350 കടത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ടീം സ്കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലായിരുന്നു. അലക്സ് കാരി-മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ ഇന്ത്യയുടെ പിടി അയഞ്ഞു. അലക്സ് കാരി അര്‍ധസെഞ്ചുറിയും തികച്ചു. സ്റ്റാര്‍ക്ക് മികച്ച ഷോടട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി. ഓസീസ് ലീഗ് 400 കടക്കാന്‍ കാരണം ഇരുവരുടെയും ഇന്നിങ്സാണ്. ടീം സ്കോര്‍ 260-ല്‍ നില്‍ക്കേ 41 റണ്‍സ് നേടിയ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയിറങ്ങിയ കമ്മിന്‍സും വേഗത്തില്‍ കൂടാരം കയറിയതോടെ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സിനാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 66-റണ്‍സെടുത്ത അലക്സ് കാരി പുറത്താവാതെ നിന്നു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 ആയി മാറി.
ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷാമി ഉമേഷ് യയാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരരും 41 റണ്‍സ് ചേര്‍ത്തു. ശുഭ്മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. കാമറൂണ്‍ ഗ്രീനെടുത്ത ക്യാച്ച് നിലതത്തുകൊണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു. പിന്നീട് പൂജാരെയുമൊത്ത് രോഹിത് കുതിച്ചു. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ രോഹിതും പൂജാരയും വീണതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.