പാരമ്പര്യത്തിന്‍റെ കെ​ന്നി​ങ്ട​ണ്‍ ഓ​വ​ല്‍

1845ല്‍ ​പ​ണി​ക​ഴി​പ്പി​ച്ച സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം 1880ല്‍ ​ഇം​ഗ്ല​ണ്ടും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള​താ​യി​രു​ന്നു
പാരമ്പര്യത്തിന്‍റെ കെ​ന്നി​ങ്ട​ണ്‍ ഓ​വ​ല്‍
Updated on

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​തി​നു വേ​ദി​യാ​കു​ന്ന​ത് ഇം​ഗ്ല​ണ്ടി​ലെ പ്ര​ശ​സ്ത​മാ​യ കെ​ന്നി​ങ്ട​ണ്‍ ഓ​വ​ലി​ലാ​ണ്. ഓ​വ​ര്‍ സ്‌​റ്റേ​ഡി​യം നി​ര​വ​ധി തീ​പ്പൊ​രി മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ടി​യാ​യി​ട്ടു​ണ്ട്.

1845ല്‍ ​പ​ണി​ക​ഴി​പ്പി​ച്ച സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം 1880ല്‍ ​ഇം​ഗ്ല​ണ്ടും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള​താ​യി​രു​ന്നു. 27500 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ല്‍ ക്രി​ക്ക​റ്റി​നു പ​പു​റ​മേ, ഫു​ട്‌​ബോ​ളും ഹോ​ക്കി​യും റ​ഗ്ബി​യും ഒ​ക്കെ ന​ട​ന്നി​ട്ടു​ണ്ട്.

2017ലെ ​ഐ​സി​സി ചാം​പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ലി​നു വേ​ദി​യാ​യ​തും ഈ ​സ്റ്റേ​ഡി​യം ത​ന്നെ. 1882ലെ ​ഇം​ഗ്ല​ണ്ട് ഓ​സ്‌​ട്രേ​ലി​യ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് ഇ​ന്നി​ങ്‌​സു​ക​ളും അ​വ​സാ​നി​ച്ച് ഏ​ഴു റ​ണ്‍സി​ന​നു തോ​റ്റ​ത് ഈ ​സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​ധാ​ന സ്‌​പോ​ര്‍ട്‌​സ് പ്ര​സി​ദ്ധീ​ക​ര​ണം ദി ​സ്‌​പോ​ര്‍ട്ടി​ങ് ടൈം​സ് ഇം​ഗ്ലീ​ഷ് ക്ലി​ക്ക​റ്റി​നു ച​ര​മ ഗീ​തം എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ വാ​ര്‍ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ആ​ഷ​സ് പ​ര​മ്പ​ര​യ്ക്ക് വ​ഴ​മ​രു​ന്നാ​യ​ത്.

ഓവലില്‍ പിറന്നത്

  • ഇവിടത്തെ ഒന്നാം ഇന്നിങ്‌സ് ശരാശരി 343 ആണ്. രണ്ടാം ഇന്നിങ്‌സില്‍ 304, മൂന്നാം ഇന്നിങ്‌സ് 238, നാലാം ഇന്നിങ്‌സ് 156 എന്നിങ്ങനെയാണ് ശരാശരി സ്‌കോറുകള്‍.

  • ഈ മൈതാനത്തെ ഏറ്റവും ഉര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്‍റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ 1938ല്‍ നേടിയ ഏഴിന് 903 എന്ന സ്‌കോറാണ് ഉയര്‍ന്നത്. ഇംഗ്ലീഷ് താരം ലിയോനാര്‍ഡ് ഹട്ടന്‍ 364 റണ്‍സ് നേടി. അതുപോലെ മൗറിസ് ലെയ്‌ലാന്‍ഡും ജോ ഹാര്‍ഡ്‌സ്റ്റാഫും സെഞ്ചുറിയും നേടി. ഇന്നിങ്‌സിനും 579 റണ്‍സിനുമായിരുന്നു അന്ന് ഇംഗ്ലീഷ് ജയം.

  • ഏറ്റവും കുറഞ്ഞ സ്‌കോര്‍ 1896ല്‍ ഓസ്‌ട്രേലിയ നേടിയ 44 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 111 റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് 44ന് ഓള്‍ ഔട്ടാവുകയായിരുന്നു.

  • ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ലിയോനാര്‍ഡ് ഹൂട്ടനാണ്. നാലുു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമടക്കം 1521 റണ്‍സ് നേടിയ ഹൂട്ടന്‍റെ ശരാശരി 89.47 ആണ്.

  • കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ഇയാന്‍ ബോതമാണ്. 11 മത്സരങ്ങളില്‍നിന്ന് 52 വിക്കറ്റുകള് അദ്ദേഹം നേടി.

  • ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇംഗ്ലണ്ടിന്‍റെ ലിയോനാര്‍ഡ് ഹൂട്ടന്‍റെ 364 ആണ്.

  • ഏറ്റവും മികച്ച ബൗളിങ് ഇംഗ്ലണ്ടിന്‍റെ ഡെവണ്‍ മാല്‍ക്കത്തിന്‍റേതാണ്. 1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കേതിരേയായിരുന്നു മാല്‍ക്കത്തിന്‍റെ മികച്ച പ്രകടനം. 57 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം ഒരിന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 1998ല്‍ 220 റണ്‍സ് വഴങഅങി 16 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി.

  • ഏറ്റവും വലിയ കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ ഡൊണാള്‍ഡ് ബ്രാഡ്മാനും ബില്‍ പോന്‍സ്‌ഫോര്‍ഡും ചേര്‍ന്ന് 1834ല്‍ നേടിയ 701 റണ്‍സാണ്. പോന്‍സ്‌ഫോര്‍ഡ് 266ഉം ബ്രാഡ്മാന്‍ 244ഉം റണ്‍സ് നേടി. മത്സരത്തില്‍ ഓസീസ് ഇംഗ്ലണ്ടിനെ 562 റണ്‍സിനു പരാജയപ്പെടുത്തി.

  • ഈ വേദിയില്‍ ഇന്ത്യ 14 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. അഞ്ചു മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിച്ചു. ഏഴു മത്സരങ്ങള്‍ സമനിലയിലായി.

  • ഓസ്‌ട്രേലിയ ഇവിടെ കളിച്ച 38 മത്സരങ്ങളില്‍ 17ഉം തോറ്റു. ഏഴില്‍ ജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ സമനില. ഈ വേദിയില്‍ ഇന്ത്യ 40 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യം വിജയിക്കുന്നത് 2021ലാണ്. അന്ന് 157 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഓസീസ് ഇവിടെ അവസാനം ജയിക്കുന്നത് 2015ലും.

  • ഇവിടെ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിന്‍റെ ശരാശരി 110.75ഉം സ്റ്റീവ് സ്മിത്തിന്‍റെ 97.75ഉം ആണ്. ദ്രാവിഡ് ഒരു ഡബിള്‍ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഇവിടെ നേടി.

  • രോഹിത് ശര്‍മയുടെ ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി പിറന്ന സ്ഥലമാണിത്. 2021ല്‍ നേിയ 127 റണ്‍സായിരുന്നു അത്.

  • ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ 84 ആണ്. 2014ല്‍ നടന്ന മത്സരത്തില്‍ 244 റണ്‍സിന്‍റെ ദയനീയ തോല്‍വി അന്ന് ഇന്ത്യ ഏറ്റുവാങ്ങി.

Trending

No stories found.

Latest News

No stories found.