ബംജ്റംഗിനും വിനേഷിനും ട്രയൽസ് ഒഴിവാക്കിയതിൽ പ്രതിഷേധം

യുവതാരങ്ങൾ ഹരിയാനയിൽ പ്രകടനം നടത്തി, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി
യുവ ഗുസ്തി താരം അന്തിം പങ്ഘൻ
യുവ ഗുസ്തി താരം അന്തിം പങ്ഘൻFile
Updated on

ഹിസർ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കിന്നതിന് ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ട്രയൽസ് ഒഴിവാക്കിക്കൊടുത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അഡ്-ഹോക് കമ്മിറ്റിയുടെ നടപടി അനീതിയാണെന്നാരോപിച്ച് യുവ ഗുസ്തി താരങ്ങൾ റോഡിൽ പ്രകടനം നടത്തി. ജൂനിയർ ലോക ചാംപ്യൻ അന്തിം പങ്ഘൽ, വിശാൽ കാളിരമണിന്‍റെ കുടുംബാംഗങ്ങൾ എന്നിവരടക്കം ട്രയൽസ് ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

ടോക്യോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ബംജ്റംഗ് പൂനിയ 65 കിലോഗ്രാം വിഭാഗത്തിലും ലോക ചാംപ്യൻഷിപ്പ് മെഡൽ ജേതാവായ വിനേഷ് 53 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. വിശാലും പങ്ഘലും യഥാക്രമം ഇതേ വിഭാഗങ്ങളിൽ വരുന്നു. ബജ്റംഗിനും വിനേഷിനും ഏഷ്യൻ ഗെയിംസ് ടീമിൽ ഇടം കിട്ടുമ്പോൾ പുറത്താകുന്നത് ഇവർ ഇരുവരുമാണ്.

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന കേസ് ഉയർത്തിക്കാട്ടി സമരം ചെയ്ത ഗുസ്തി താരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് ബജ്റംഗും വിനേഷും. സമരം ഒത്തുതീർപ്പാക്കിയതിനു ശേഷമാണ് ഇരുവർക്കും ഏഷ്യൻ ഗെയിംസ് ടീമിലേക്ക് യോഗ്യത നേടുന്നതിനുള്ള ട്രയൽസ് ഒഴിവാക്കിയത്.

ഇതിനെതിരേ അന്തിം പങ്ഘലും സുജീത് കാൽക്കലും ഡൽഹി ഹൈക്കോടതിയിൽ ഹർജിയും നൽകിക്കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.