ഇന്ത്യൻ കോച്ചാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും വിളിച്ചിട്ടില്ല: പോണ്ടിങ്ങിന് ജയ് ഷായുടെ ബൗൺസർ

ജസ്റ്റിൻ ലാംഗർക്കും താത്പര്യമുണ്ടായിരുന്നു എന്നും, കെ.എൽ. രാഹുലിന്‍റെ ഉപദേശപ്രകാരം പിൻമാറുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു
ഇന്ത്യൻ കോച്ചാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും 
വിളിച്ചിട്ടില്ല: പോണ്ടിങ്ങിന് ജയ് ഷായുടെ ബൗൺസർ
റിക്കി പോണ്ടിങ്, ജയ് ഷാ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ ആകാനുള്ള ഓഫർ തനിക്കു ലഭിച്ചിരുന്നു എന്നും താനത് നിരാകരിച്ചു എന്നുമുള്ള റിക്കി പോണ്ടിങ്ങിന്‍റെ പ്രഖ്യാപനം ബിസിസിഐ സെക്രട്ടറി ജയ് ഷാ നിരാകരിച്ചു. ''ഒരു ഓസ്ട്രേലിയക്കാരനെയും ഇന്ത്യയുടെ കോച്ചാകാൻ ഞങ്ങൾ സമീപിച്ചിട്ടില്ല'', മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റന്‍റെ പേരെടുത്തു പറയാതെ ഷാ വ്യക്തമാക്കി.

ഓസ്ട്രേലിയയുടെ മുൻ ഓപ്പണറും മുൻ പരിശീലകനുമായ ജസ്റ്റിൻ ലാംഗറുടെ പേരും ബിസിസിഐ പരിഗണിക്കുന്നുണ്ടെന്ന പോണ്ടിങ്ങിന്‍റെ വാദവും ഇതോടെ പൊളിഞ്ഞു. ലാംഗർക്ക് ഏറ്റെടുക്കാൻ താത്പര്യമുണ്ടായിരുന്നു എന്നും, ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ കോച്ചായ ലാംഗർ, ആ ടീമിന്‍റെ ക്യാപ്റ്റനായ കെ.എൽ. രാഹുലിന്‍റെ ഉപദേശപ്രകാരം പിൻമാറുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ കോച്ചിങ് റോളിലേക്ക് അപേക്ഷ അയക്കുന്നതിൽ നിന്ന് ലാംഗറെ തടഞ്ഞത് രാഹുൽ.
കെ.എൽ. രാഹുലും ജസ്റ്റിൻ ലാംഗറും.

ഐപിഎല്ലിൽ സമ്മർദവും രാഷ്‌ട്രീയവുമുണ്ട്. അതിന്‍റെ ആയിരം മടങ്ങായിരിക്കും ഇന്ത്യൻ ടീമിൽ എന്നായിരുന്നുവത്രെ ലാംഗർക്ക് രാഹുൽ നൽകിയ ഉപദേശം.

ഇത്തരം റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് ജയ് ഷാ വിശദീകരണം നൽകിയത്. ''അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും അഭിമാനാർഹമായ ജോലിയാണ് ഇന്ത്യൻ കോച്ചിന്‍റേത്. ആഗോളതലത്തിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു ടീമില്ല. ഉയർന്ന പ്രൊഫഷണലിസം ആവശ്യമുള്ള ഈ ജോലിക്ക് ഇണങ്ങുന്ന, നൂറു കോടി ആരാധകരുടെ പ്രതീക്ഷ കാക്കാൻ ശേഷിയുള്ള, ഏറ്റവും യോജിച്ച ആളെ തന്നെ ബിസിസിഐ തെരഞ്ഞെടുക്കും'', ജയ് ഷാ വ്യക്തമാക്കി.

ഇന്ത്യൻ കോച്ചാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും 
വിളിച്ചിട്ടില്ല: പോണ്ടിങ്ങിന് ജയ് ഷായുടെ ബൗൺസർ
ഇന്ത്യൻ കോച്ചാകാനുള്ള ഓഫർ നിരസിച്ചതിന്‍റെ കാരണം വിശദീകരിച്ച് പോണ്ടിങ്

Trending

No stories found.

Latest News

No stories found.