ന​ന്ദി സാ​നി​യ: അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സാ​നി​യ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചു

ടെ​ന്നീ​സ് റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ 30ലെ​ത്തു​ന്ന ഏ​ക ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മാ​ണ് സാ​നി​യ. 20 വ​ര്‍ഷ​ത്തെ ടെ​ന്നീ​സ് ക​രി​യ​റി​നാ​ണ് സാ​നി​യ വി​രാ​മം കു​റി​ക്കു​ന്ന​ത്.
ന​ന്ദി സാ​നി​യ: അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സാ​നി​യ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചു
Updated on

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍സ ത​ന്‍റെ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ലെ അ​വാ​സ മ​ത്സ​ര​ത്തി​ല്‍ വ​നി​താ ഡ​ബി​ള്‍സി​ല്‍ സാ​നി​യ - മാ​ഡി​സ​ന്‍ കെ​യ്സ് സ​ഖ്യം റ​ഷ്യ​യു​ടെ വി​ക്ടോ​റി​യ കു​ഡെ​ര്‍മെ​റ്റോ​വ- ലി​യു​ഡ്മി​ല സം​സ​ണോ​വ സ​ഖ്യ​ത്തോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ര്‍ 6-0, 6-4. വ​നി​താ ടെ​ന്നീ​സി​ല്‍ ഇ​ന്ത്യ​യെ ഒ​റ്റ​യ്ക്ക് മു​ന്നോ​ട്ടു ന​യി​ച്ച താ​ര​മാ​ണ് 36കാ​രി​യാ​യ സാ​നി​യ. ക​ഴി​ഞ്ഞ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണോ​ടെ ഗ്രാ​ന്‍ഡ് സ്ലാം ​ടെ​ന്നീ​സി​നോ​ടു വി​ട​പ​റ​ഞ്ഞ സാ​നി​യ ദു​ബാ​യി​ല്‍ ത​ന്‍റെ അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ടെ​ന്നീ​സ് റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ 30ലെ​ത്തു​ന്ന ഏ​ക ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മാ​ണ് സാ​നി​യ. 20 വ​ര്‍ഷ​ത്തെ ടെ​ന്നീ​സ് ക​രി​യ​റി​നാ​ണ് സാ​നി​യ വി​രാ​മം കു​റി​ക്കു​ന്ന​ത്. വ​നി​ത എ​ന്ന നി​ല​യ്ക്ക് പ​ല പ​രി​മി​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​യൊ​ക്കെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യി കാ​ണു​ന്നു. എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ച എ​ല്ലാ​വ​ര്‍ക്കും ന​ന്ദി- സാ​നി​യ പ​റ​ഞ്ഞു.

ആ​റ് ഗ്രാ​ന്‍ഡ്സ്ലാം കി​രീ​ട​ങ്ങ​ള്‍, 43 കി​രീ​ട​ങ്ങ​ള്‍ എ​ന്നി​വ സാ​നി​യ നേ​ടി​യി​ട്ടു​ണ്ട്. സിം​ഗി​ള്‍സി​ല്‍ 27-ാം റാ​ങ്കി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സാ​നി​യ. വ​നി​താ ഡ​ബി​ള്‍സി​ല്‍ ഒ​ന്നാം റാ​ങ്കി​ലെ​ത്താ​നും സാ​നി​യ​യ്ക്കാ​യി.

Trending

No stories found.

Latest News

No stories found.