നിയമ-നീതി മേഖലയിൽ എഐ പ്രയോജനപ്പെടുത്താൻ കൂട്ടായ്മ

വിവിധ വെ​ല്ലു​വി​ളി​ക​ളെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഭി​ഭാ​ഷ​ക​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്പ്രതീകാത്മക ചിത്രം
Updated on

കൊ​ച്ചി: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് (എ​ഐ) പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി നി​യ​മ, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ര്‍ കൈ​കോ​ർ​ക്കും. നി​യ​മ-​നീ​തി മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും സം​യു​ക്ത സം​ഘ​ട​ന​യാ​യ ഓ​പ്പ​ണ്‍ എ​ന്‍വൈ​എ​ഐ ടി​ങ്ക​ര്‍ ഹ​ബ്ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ഞ്ച് ദി​വ​സ​ത്തെ മേ​ക്ക​ര്‍ റെ​സി​ഡ​ന്‍സി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഈ ​മാ​സം 28 മു​ത​ല്‍ ക​ള​മ​ശേ​രി​യി​ലെ ടി​ങ്ക​ര്‍ ഹ​ബ്ബി​ലാ​ണ് പ​രി​പാ​ടി. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ​രി​പാ​ടി സ​മാ​പി​ക്കും. 30ന് ​രാ​വി​ലെ 10 മ​ണി മു​ത​ല്‍ വൈ​കി​ട്ട് നാ​ല് വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. മി​ക​ച്ച ആ​ശ​യ​ങ്ങ​ളും പ്രൊ​ജ​ക്റ്റു​ക​ളും ലോ​കോ​ത്ത​ര​മാ​യ സ​ദ​സി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ഇ​ന്ത്യ, യു​കെ, നെ​ത​ര്‍ലാ​ന്‍ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​യ​മ, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​സൈ​ന്‍, സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രും സം​രം​ഭ​ക​രും മേ​ക്ക​ര്‍ റെ​സി​ഡ​ന്‍സി​യി​ല്‍ പ​ങ്കെ​ടു​ക്കും.

എ​ഐ​യു​ടെ ഫ​ല​പ്രാ​പ്തി, എ​ഐ​യി​ലെ ധാ​ർ​മി​ക​ത, പൊ​തു സം​വി​ധാ​ന​ങ്ങ​ളി​ലെ പ​രി​മി​തി​ക​ളും വെ​ല്ലു​വി​ളി​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ നി​യ​മ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ ച​ര്‍ച്ച​ക​ള്‍ ന​യി​ക്കും. മേ​ക്ക​ര്‍ റെ​സി​ഡ​ന്‍സി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ആ​ശ​യ​ങ്ങ​ളും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തും.

എ​ഐ4​ഭാ​ര​ത്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ന്‍ഡ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഷി​ണി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഓ​പ്പ​ണ്‍ എ​ന്‍വൈ​എ​ഐ​യു​ടെ പ​ദ്ധ​തി ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ചാ​റ്റ്ജി​പി​ടി​യു​ടെ മി​ക​ച്ച സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ല​യും ഓ​പ്പ​ണ്‍ എ​ഐ സി​ഇ​ഒ സാം ​ആ​ള്‍ട്ട്മാ​നും ചൂ​ണ്ടി​ക്കാ​ട്ടി.

Trending

No stories found.

Latest News

No stories found.