കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 3000 നഗരങ്ങളില്‍ക്കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ജമ്മുവിലെ കത്ര മുതല്‍ കേരളത്തിലെ കണ്ണൂര്‍ വരെയും ബിഹാറിലെ പട്ന മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെയും അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ആന്‍ഡ് ദിയു വരെയും രാജ്യത്തിന്റെ എല്ലാ പ്രധാന നഗര-ഗ്രാമീണ ഭാഗങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസിന്റെ പരിധിയില്ലാത്ത സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
5ജി പ്ലസ് സേവനങ്ങളിലേക്ക് ഓരോ ദിവസവും 30-40 നഗരങ്ങള്‍ ചേര്‍ക്കുന്നത് തുടരുന്നതിനാല്‍ 2023 സെപ്റ്റംബറോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും പ്രധാന ഗ്രാമീണ മേഖലകളെയും ബന്ധിപ്പിക്കാനാകും. എയര്‍ടെല്‍ 5ജി പ്ലസ് അടുത്ത തലമുറ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന പ്രൊപ്പല്ലറായി പ്രവര്‍ത്തിക്കും. കൂടാതെ പുതിയ ബിസിനസ് മോഡലുകള്‍ സൃഷ്ടിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മാണം തുടങ്ങിയ വ്യവസായങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് ടെക്നോളജി ഓഫിസര്‍ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു.
ഉപയോക്താക്കളുടെ ജീവിതവും ബിസിനസ് രീതികളും മാറ്റിമറിക്കാനുള്ള 5ജിയുടെ ശേഷി തെളിയിക്കുന്ന വിവിധ ഉപയോഗങ്ങള്‍ കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ ഇന്ത്യയിലെ ആദ്യത്തെ തത്സമയ 5ജി നെറ്റ്വര്‍ക്ക് ഒരുക്കിയതു മുതല്‍ ബംഗളൂരുവിലെ ബോഷ് പ്ലാന്റില്‍ രാജ്യത്തെ ആദ്യ സ്വകാര്യ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ചതും ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് വാഹന മാനുഫാക്ച്ചറിങ് യൂണിറ്റ് ഛക്കനില്‍ ഒരുക്കുന്നതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കൈകോര്‍ത്തതും അടക്കം നൂതന 5ജി ഉപയോഗങ്ങളെ യാഥാര്‍ഥ്യമാക്കുന്നതില്‍ എയര്‍ടെല്‍ മുന്‍പന്തിയിലുണ്ട്.
രാജ്യത്തെ എല്ലാ റീട്ടെയ്ല്‍ സ്റ്റോറുകളിലും എയര്‍ടെല്‍ 5ജി അനുഭവവേദ്യമാകാന്‍ സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. എയര്‍ടെല്‍ 5ജി പ്ലസിനെക്കുറിച്ച് കൂടുതലറിയാന്‍ https://www.airtel.in/5g-network സന്ദർശിക്കുക.