സ്പാം കോളുകൾ തിരിച്ചറിയുന്ന എഐ ഫീച്ചറുമായി എയര്‍ടെല്‍

ലോഞ്ച് ചെയ്ത് 19 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചരക്കോടി സ്പാം കോളുകളും പത്തു ലക്ഷം എസ്എംഎസുകളുമാണ് കേരളത്തില്‍ മാത്രം കണ്ടെത്താന്‍ സാധിച്ചത്
സ്പാം കോളുകൾ തിരിച്ചറിയുന്ന എഐ ഫീച്ചറുമായി എയര്‍ടെല്‍ | Airtel spam detection AI
സ്പാം കോളുകൾ തിരിച്ചറിയുന്ന എഐ ഫീച്ചറുമായി എയര്‍ടെല്‍Freepik Representative image
Updated on

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സ്പാം ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ഭാരതി എയര്‍ടെല്‍. ലോഞ്ച് ചെയ്ത് 19 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചരക്കോടി സ്പാം കോളുകളും പത്തു ലക്ഷം എസ്എംഎസുകളുമാണ് കേരളത്തില്‍ മാത്രം കണ്ടെത്താന്‍ സാധിച്ചത്.

പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ, പ്രത്യേകം സര്‍വീസ് റിക്വസ്റ്റ് ഇല്ലാതെ സംസ്ഥാനത്തെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഈ സൗജന്യ സേവനത്തിന്‍റെ ഓട്ടോമാറ്റിക് ആക്‌സസ് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.

തട്ടിപ്പ് സാധ്യതകള്‍ ഒഴിവാക്കുവാനും ഉപയോക്താക്കളെ സഹായിക്കുവാനാണ് എഐയുടെ കരുത്തോടെ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് എയര്‍ടെല്‍. സംശയിക്കപ്പെടുന്ന സ്പാം കോളുകളും മെസേജുകളും കണ്ടെത്തി അവഗണിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെ തന്നെ ഇത്തരം ഡിജിറ്റല്‍ ഭീഷണികളോട് പൊരുതുവാന്‍ തങ്ങളുടെ 88 ലക്ഷം ഉപയോക്താക്കള്‍ക്ക് ശക്തമായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുനല്‍കുകയാണ് എയര്‍ടെല്‍ എന്നും ഭാരതി എയര്‍ടെല്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു.

Trending

No stories found.

Latest News

No stories found.