ഐഫോൺ 15: വില, ക്യാമറ, ഫീച്ചറുകൾ, പ്രീബുക്കിങ് | അറിയേണ്ടതെല്ലാം
ഇന്ത്യ അടക്കമുള്ള വിപണികളിൽ ആപ്പിൾ ഐഫോൺ 15 ലോഞ്ച് ചെയ്തുകഴിഞ്ഞു. സെപ്റ്റംബർ 15 മുതൽ പ്രീ-ബുക്കിങ് സൗകര്യം ലഭ്യമാണ്. സെപ്റ്റംബർ 22 മുതൽ വിൽപ്പന. ഡൽഹിയിലും മുംബൈയിലും ആപ്പിൾ ഒഫീഷ്യൽ സ്റ്റോറുകൾ ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ ഐഫോൺ ലോഞ്ചാണിത്.
ഫീച്ചറുകൾ
ക്യാമറയിൽ വരുത്തിയ ശ്രദ്ധേയമായ അപ്പ്ഗ്രേഡ്- 48 മെഗാപിക്സൽ ലെൻസാണ് ഐഫോൺ 15 ഉൾപ്പെടുത്തിയിരിക്കുന്നത്, ഐഫോൺ 14 മോഡലിൽ ഉള്ളതിന്‍റെ നാലു മടങ്ങ് അധികം സെൻസർ ശേഷി.
ലോ ലൈറ്റിലും മികച്ച ചിത്രങ്ങളെടുക്കാൻ സാധിക്കും
അൾട്രാ-വൈഡ് ആംഗിൾ ലെൻസ് മാക്രോ ഫോട്ടോഗ്രാഫിക്കും ഉപയോഗിക്കാം
ഐഫോൺ പ്രോ മാക്സ് മോഡലുകളിൽ പെരിസ്കോപ്പ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് 5x ഒപ്റ്റിക്കൽ സൂം കിട്ടും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ ഇത് 2x മാത്രം, ഐഫോൺ 15 പ്രോയിൽ 3x.
നീല, മഞ്ഞ, പച്ച, കറുപ്പ്, പിങ്ക് നിറങ്ങളിൽ ലഭ്യം
29 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം ലഭിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകൾക്ക് പുതിയ ടൈറ്റാനിയം ഫ്രെയിമുണ്ട് ഫോണിന്‍റെ കരുത്ത് കൂട്ടാനും ഭാരം കുറയ്ക്കാനും ഇതു സഹായകം
ഐഫോൺ 14 പ്രോ മോഡലിനെ അപേക്ഷിച്ച് 18 ഗ്രാം ഭാരം കുറവായിരിക്കും പുതിയ മോഡലിന്, അതായത് 188 ഗ്രാം. വീതി 70.6 മില്ലീമീറ്റർ, നീളം 146.6 മില്ലീമീറ്റർ
7.85 മില്ലമീറ്റർ ആയിരുന്നു പഴയ മോഡലിന്‍റെ കട്ടിയെങ്കിൽ പുതിയത് 8.25 മില്ലീമീറ്റർ വരും
അത്യാധുനിക 3എൻഎം ആർക്കിടെക്ചർ ഉപയോഗിക്കുന്ന് ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും ഐഫോൺ 15
പുതിയ എ17 പ്രോ ചിപ്പ്‌സെറ്റാണ് മറ്റൊരു പുതുമ
വില
ഐഫോൺ 15 (128 GB): Rs 79,900
ഐഫോൺ 15 (256 GB): Rs 89,900
ഐഫോൺ 15 (512GB): Rs 1,09,900
ഐഫോൺ 15 പ്ലസ് (128 GB): Rs 89,900
ഐഫോൺ 15 പ്ലസ് (256 GB): Rs 99,900
ഐഫോൺ 15 പ്ലസ് (512 GB): Rs 1,19,900
ഐഫോൺ 15 പ്രോ (128 GB): Rs 1,34,900
ഐഫോൺ 15 പ്രോ (256 GB): Rs 1,44,900
ഐഫോൺ 15 പ്രോ (512GB): Rs 1,64,900
ഐഫോൺ 15 പ്രോ (1 TB): Rs 1,84,900
ഐഫോൺ 15 പ്രോ മാക്സ് (256 GB): Rs 1,59,900
ഐഫോൺ 15 പ്രോ മാക്സ് (512 GB): Rs 1,79,900
ഐഫോൺ 15 പ്രോ മാക്സ് (1 TB): Rs 1,99,900