വന്നു വീണാൽ 100 'അണുബോംബുകൾ' പൊട്ടുന്നതിനു തുല്യം; ആ ഛിന്നഗ്രഹം ഭൂമിയെ തൊടുമോ?

ഗുരുത്വാകർഷണ ബലം മൂലം ഭൂമിയുടെ ഏതാണ്ട് 19,000 മൈൽ അടുത്തു വരെ ഛിന്നഗ്രഹം എത്തിയേക്കുമെന്നും നാസ പറയുന്നു.
asteroid will pass earth by november 13
വന്നു വീണാൽ 100 'അണുബോംബുകൾ' പൊട്ടുന്നതിനു തുല്യം; ആ ഛിന്നഗ്രഹം ഭൂമിയെ തൊടുമോ?
Updated on

ന്യൂഡൽഹി: വന്നിടിച്ചാൽ 100 അണുബോംബുകൾ പൊട്ടുന്നതിനു തുല്യമായ നാശനഷ്ടം വരുത്തി വച്ചേക്കാവുന്ന ഒര ഛിന്നഗ്രഹം. വരുന്ന ബുധനാഴ്ച (നവംബർ 13) ഭൂമിക്കരികിലൂടെ അത്ര അപകടകാരിയായൊരു ഛിന്നഗ്രഹം പാഞ്ഞു പോകുന്നതിന്‍റെ ആശങ്കയിലാണ് ഗവേഷകർ. 450 മീറ്റർ നീളവും 170 മീറ്റർ വീതിയുമുള്ള സ്പേസ് റോക്ക് 99942 അപോഫിസ് എന്ന ഗ്രഹമാണ് ഭൂമിക്കരികിലൂടെ കടന്നു പോകുന്നത്. ഗുരുത്വാകർഷണ ബലം മൂലം ഭൂമിയുടെ ഏതാണ്ട് 19,000 മൈൽ അടുത്തു വരെ ഛിന്നഗ്രഹം എത്തിയേക്കുമെന്നും നാസ പറയുന്നു.

2004 ലാണ് ഗവേഷകർ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അന്നു മുതൽ അതിന്‍റെ സഞ്ചാര പാതയെക്കുറിച്ചുള്ള പഠനം തുടരുകയാണ്. ഭയപ്പെടുന്നതു പോലെ ഛിന്നഗ്രഹം ഭൂമിയിലിടിക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തവണ മാത്രമല്ല വരുന്ന നൂറു കൊല്ലത്തേക്ക് ഈ ഗ്രഹം ഭൂമിയെ സ്പർശിക്കാൻ സാധ്യതയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ ഭൂമിക്കരികിലൂടെ കടന്നു പോകുമ്പോൾ ചിലപ്പോൾ ഭൂമിയിൽ ചില ചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും നാസ തള്ളിക്കളയുന്നില്ല.

Trending

No stories found.

Latest News

No stories found.