'16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ വേണ്ട'; നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ

സമൂഹമാധ്യമങ്ങൾ കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Australia to ban kids in social media
16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ വേണ്ട
Updated on

മെൽബൺ: പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഓസ്ട്രേലിയ. ഈ വർഷം തന്നെ തീരുമാനം നടപ്പിലാക്കിയേക്കും. സമൂഹമാധ്യമങ്ങൾ കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക് എന്നിവയിൽ ലോഗിൻ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം നിശ്ചയിക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു.

കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ നിരന്തരമായി പരാതികൾ ഉയർത്തുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ നിയമപരമായി പരിഹാരം കാണാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്‍റെ നീക്കം .

Trending

No stories found.

Latest News

No stories found.