ഗൂഗിൾ മാപ്പിലും 'ഭാരത്'

ഗൂഗിൾ മാപ്പിൽ മാത്രമല്ല, സെർച്ച്, ട്രാൻസ്‌ലേറ്റർ, ന്യൂസ് എന്നിവയിലും ഭാരത് എന്ന് ഉപയോഗിച്ചാൽ വിവരം ലഭിക്കും, ഭാരത് എന്ന പേര് ഗൂഗിൾ അംഗീകരിച്ചു
Google map logo
Google map logo
Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ പേരു മാറ്റം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും തുടരുന്നതിനിടെ ഗൂഗിൾ മാപ്പിലും ഇന്ത്യ "ഭാരത്' ആയി. ഗൂഗിൾ മാപ്പിൽ "ഭാരത്' എന്നു ടൈപ്പ് ചെയ്താൽ ദക്ഷിണേഷ്യൻ രാജ്യം എന്ന വിശദീകരണത്തോടെ ദേശീയ പതാകയുൾപ്പെടെ ഇന്ത്യയെക്കുറിച്ചു വിവരങ്ങൾ ലഭിക്കും.

ഗൂഗിൾ മാപ്പിൽ ഹിന്ദിയിൽ തിരഞ്ഞാലും ഇതേ ഫലം ലഭ്യമാണ്. ഗൂഗിൾ മാപ് ഉപയോക്താക്കൾക്ക് ഇനി ഔദ്യോഗിക ഇന്ത്യ ഭൂപടം ലഭിക്കാൻ ഭാരത് എന്നോ ഇന്ത്യയെന്നോ ഉപയോഗിക്കാനാകും.

ഇന്ത്യ എന്നതിനു പകരം കേന്ദ്ര സർക്കാർ ഭാരത് എന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ ഗൂഗിളും മാറിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗൂഗിൾ മാപ്പിൽ മാത്രമല്ല, സെർച്ച്, ട്രാൻസ്‌ലേറ്റർ, ന്യൂസ് എന്നിവയിലും ഭാരത് എന്ന് ഉപയോഗിച്ചാൽ വിവരം ലഭിക്കുമെന്നും ഗൂഗിൾ ഭാരത് എന്ന പേര് അംഗീകരിച്ചെന്നും ദേശീയ മാധ്യമം.

Trending

No stories found.

Latest News

No stories found.