ഉരുൾപൊട്ടലിനു കാരണം അറബിക്കടലിന്‍റെ ചൂട്, അതിതീവ്ര മഴ

കടലിലെ താപനില ഉയരുന്നതു മൂലം രൂപപ്പെടുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളാണ് കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതതീവ്രമഴയ്ക്ക് ഇടയാക്കുന്നത്
Causes for landslide, Arabian sea warming & heavy rain
ഉരുൾപൊട്ടലിനു കാരണം അറബിക്കടലിന്‍റെ ചൂട്, അതിതീവ്ര മഴ
Updated on

ന്യൂഡൽഹി: അറബിക്കടലിലെ താപനില ഉയരുന്നതു മൂലം രൂപപ്പെടുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളാണ് കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതതീവ്രമഴയ്ക്ക് ഇടയാക്കുന്നതെന്നു വിദഗ്ധർ. ഇതാണ് ഉരുൾപൊട്ടലിനിടയാക്കുന്നതെന്ന് കുസാറ്റിലെ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് അഡ്വാൻസ്ഡ് സെന്‍റർ ഡയറക്റ്റർ എസ്. അഭിലാഷ് പറഞ്ഞു.

കാസർഗോഡ്, കണ്ണൂർ, വയനാഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും കൊങ്കൺ മേഖലയിലും രണ്ടാഴ്ചയായി അതിശക്തമായ മഴയാണു ലഭിച്ചത്. ഇതുമൂലം മണ്ണു കുതിർന്നു. 2019ലെ പ്രളയകാലത്തേതിനു സമാനമായ മേഘങ്ങളാണ് രൂപംകൊണ്ടതെന്നും അഭിലാഷ്. അന്തരീക്ഷത്തിലെ അസ്ഥിരത കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂറ്റൻ മേഘങ്ങളുടെ രൂപീകരണത്തിനും ഇടയാക്കുന്നു. മുൻപ് കൊങ്കൺ തീരത്തിന്‍റെ വടക്കൻ മേഖലയിലായിരുന്നു അതിതീവ്ര മഴയെങ്കിൽ ഇപ്പോൾ തെക്കോട്ടും പടർന്നുവെന്ന് അദ്ദേഹം.

കാലാവസ്ഥാ വകുപ്പിന്‍റെ നിയന്ത്രണത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലുള്ള മഴമാപിനികളിൽ 19- 35 സെന്‍റിമീറ്റർ മഴ‍യാണു രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 24 സെന്‍റിമീറ്റർ മഴ പെയ്തു. കർഷകർ സ്ഥാപിച്ച ചില മഴമാപിനികളിൽ ഇന്ന് 30 സെന്‍റിമീറ്റർ വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.