ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കുന്നു!! അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്

പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്‍ററിനാണ് അന്വേഷണ ചുമതല
central govt order investigation about telegram
ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കുന്നു!! അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്file image
Updated on

ന്യൂഡൽഹി: ഇന്ത്യയിലും ടെലിഗ്രാമിനെതിരേ അന്വേഷണം. ടെലിഗ്രാം സിഇഒ പോവൽ ദുരോവ് ഫ്രാൻസിൽ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് ഇന്ത്യയിൽ ടെലിഗ്രാം ആപ്പുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രേൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം ടെലഗ്രാമിന്‍റെ നിരോധനത്തിലേക്ക് വഴിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്‍ററിനാണ് അന്വേഷണ ചുമതല. ഇന്ത്യയിൽ ടെലിഗ്രാമിനെതിരേ തീർപ്പുകൽപ്പിക്കാത്ത പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ഐ.ടി. മന്ത്രാലയം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 24 ന് പാരീസില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ടെലഗ്രാമിലെ ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുന്ന നയങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ദുരോവ് പിടിയിലായത്. ചൈല്‍ഡ് പോണോഗ്രഫി, ഭീകരവാദം ഉള്‍പ്പടെ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ടെലഗ്രാമില്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Trending

No stories found.

Latest News

No stories found.